ad
Deshabhimani

നീറ്റ്‌, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേട്‌

രാപകൽ സമരം സംഘടിപ്പിച്ച്‌ വിദ്യാർഥികൾ

pareeksha cramakkedukal

ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എസ്എഫ്ഐ തുടങ്ങിയ രാപ്പകൽ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 11, 2026, 12:09 AM | 1 min read

കോട്ടയം ​കേന്ദ്ര സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടർന്ന്‌ എസ്എഫ്ഐ. നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നീ മുദ്രവാക്യമുയർത്തി എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ഓഫീസിനുമുന്നിൽ രാപകൽ സമരം സംഘടിപ്പിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ അമൽ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അസ്‌ലം മുഹമ്മദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ആദിത്യ എസ്‌ നാഥ്‌, വൈസ്‌ പ്രസിഡന്റുമാരായ എസ്‌ നന്ദു, അതുൽ സജീവ്‌, എം അപർണ, ജോയിന്റ്‌ സെക്രട്ടറിമാരായ ബിജിൻ ബൈജു, കിരൺ കൃഷ്‌ണൻ, കോട്ടയം ഏരിയ സെക്രട്ടറി എസ്‌ വിഷ്‌ണു എന്നിവർ സംസാരിച്ചു. ധർണ വ്യാഴാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home