ad
Deshabhimani

തുടക്കം ഇങ്ങനെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2025, 02:04 AM | 1 min read

കുമരകം

2017 ജൂലൈയിൽ റോഡ് വികസനത്തിനും പാലം നവീകരണത്തിനും ഭരണാനുമതിയായി. ഇല്ലിക്കൽ മുതൽ കുമരകം വരെ 13.3 കിലോമീറ്റർ റോഡ്‌ നവീകരണത്തിനും പാലം നിർമാണത്തിനുമായി 120 കോടി രൂപ അനുവദിച്ചു. പിന്നീട്‌ 6.85 കോടി രൂപ അധികമായി അനുവദിച്ചു. മണ്ണിന്റെ ഘടന മോശമായതിനാൽ ഒറ്റ സ്‌പാൻ ഒഴിവാക്കി ലാൻഡ്‌ സ്‌പാനാക്കാൻ(12.5 മീറ്ററിൽ ഇരുവശങ്ങളിലും മൂന്ന്‌ സ്പാനുകൾ വീതം ആറെണ്ണം) 13.29 കോടി രൂപ കൂടി വീണ്ടും അനുവദിച്ചു. അപ്രോച്ച്‌ റോഡിൽ സ്‌റ്റോൺ കോളം ചെയ്യുന്നതടക്കം 15.66 കോടി രൂപയാണ്‌ ചെലവ്‌. കോട്ടയം– കുമരകം റോഡിന്റെ സ്ഥലമെടുപ്പിന്‌ ആവശ്യമായത്‌ 29.49 കോടി രൂപയാണ്‌. 13 മീറ്റർ വീതിയും 105.5 മീറ്റർ നീളവുമുള്ള പാലമാണ്‌ നിർമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home