ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
ആഗസ്‌ത് 4 വരെ അപേക്ഷിക്കാം

കോട്ടയം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ യുജി, പിജി പ്രോഗ്രാമിന് ആഗസ്‌ത് നാല് വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് 55 പഠനകേന്ദ്രങ്ങളിലായി 85,000 പേർ പഠിക്കുന്നുണ്ട്. ജില്ലയിൽ നാട്ടകം ഗവ. കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവയാണ് പഠന കേന്ദ്രങ്ങൾ. പ്രവേശനത്തിന് ടിസി നിർബന്ധമല്ല. കോഴ്‌സുകൾക്ക് പ്രായപരിധിയില്ല. യുജിസിയും പിഎസ്‌സിയും അംഗീകരിച്ചതാണ് കോഴ്‌സുകൾ. സർക്കാർ ഉദ്യോഗസ്ഥടക്കം ജോലിക്കാർക്ക് സൗകര്യപ്രദമായ പഠനക്രമമാണ് ഒരുക്കിയിട്ടുള്ളത്. പ്ലസ് ടു / പ്രീ ഡിഗ്രി / 3 വർഷ ഡിപ്ലോമ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. പിന്നാക്ക വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ 9188909901, 9188909902. റീജണൽ സെന്റർ ഡയറക്ടർ ഡോ. എൻ എ ജോജോമോനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments