കിറ്റ് വിതരണം തുടങ്ങി
ഇൗ ഓണം പൊളിക്കും

ചുങ്കത്തെ 101–ാം നമ്പർ റേഷൻ കടയിൽനിന്ന് കാർഡ് ഉടമ പനയകഴുപ്പ് അപ്പായിക്ക് ഓണക്കിറ്റ് ലഭിച്ചപ്പോൾ
കോട്ടയം
സദ്യയും പായസവുമായി ഓണമാഘോഷിക്കാൻ ഒരുങ്ങിക്കോളൂ. അല്ലലില്ലാതെ ഓണമുണ്ണാൻ സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് കൈകളിലെത്തിത്തുടങ്ങി. പായസം മിക്‌സ് മുതൽ സാമ്പാർപ്പൊടിവരെ കിറ്റിലുണ്ട്. ഓണം ഉഷാറാകുമെന്നതിന് ഇനി മറ്റെന്ത് ഉറപ്പുവേണം. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഇക്കുറി ഓണസമ്മാനം. ജില്ലയിലെ 38,505 കുടുംബങ്ങൾക്കാണ് (മഞ്ഞ കാർഡ്) സൗജന്യ കിറ്റ് ലഭിക്കുന്നത്. പഞ്ചസാര –1 കിലോ, വെളിച്ചെണ്ണ 500 എംഎൽ, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ എന്നിവ 250ഗ്രാം, കശുവണ്ടി 50ഗ്രാം, മിൽമ നെയ്യ് 50 എംഎൽ, ശബരി ഗോൾഡ് തെയില 250ഗ്രാം, പായസം മിക്‌സ് 200ഗ്രാം, ശബരി മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ 100ഗ്രാം, ഉപ്പ് 1 കിലോ എന്നിങ്ങനെയാണ് കിറ്റിലുള്ളത്. ഇവയ്‌ക്കൊപ്പം തുണിസഞ്ചിയും ഉണ്ടാകും. റേഷൻകടകൾവഴി കിറ്റുകൾ ലഭ്യമാക്കും.









0 comments