Deshabhimani

നെല്ലിന്‌ താങ്ങുവില 35 രൂപ എവിടെ

കർഷകരെ വഞ്ചിച്ച്‌ സർക്കാർ

nelkarshakar
വെബ് ഡെസ്ക്

Published on Nov 11, 2026, 02:28 AM | 1 min read

കോട്ടയം നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക്‌ 35 രൂപയാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാതെ യുഡിഎഫ്‌ സർക്കാർ. നെല്ലിന്റെ താങ്ങുവില 35 രൂപയാക്കുമെന്നായിരുന്നു യുഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം. കഴിഞ്ഞദിവസം 28 പൈസ മാത്രമാണ്‌ കൂട്ടിയത്‌. കേന്ദ്രവിഹിതം 24.1 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ്‌ 6.31 രൂപയും അടക്കം 30.72 രൂപയാണ് ഒരുകിലോ നെല്ലിന് കർഷകന് ലഭിച്ചിരുന്നത്. ഇപ്പോൾ വർധിപ്പിച്ച 28 പൈസ കൂടി ലഭിക്കുമ്പോഴും 31 രൂപയേ ആകു. സംഭരണവില 32 രൂപ എങ്കിലും ആക്കണമെന്ന സപ്ലൈകോ ആവശ്യവും സർക്കാർ തള്ളി. ഇപ്പോൾ നിശ്‌ചയിച്ച തുകയ്‌ക്ക്‌ നെല്ല്‌ സംഭരണത്തിന്‌ നൽകുന്നത്‌ കനത്ത നഷ്‌ടമാണെന്ന്‌ നെൽകർഷകർ പറയുന്നു. മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ്‌ നേതാക്കളും തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗങ്ങളിൽ സംഭരണവില 35 ആക്കുമെന്ന്‌ ആവർത്തിച്ച്‌ പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലെത്തിയതോടെ കർഷകരെ മറന്നു. രാസവള വില വർധനയും കർഷകർക്ക്‌ കനത്ത തിരിച്ചടിയാണ്‌. ഒരുചാക്കിന് 1100 രൂപയിൽ താഴെയായിരുന്ന ഫാക്ടംഫോസിന് 1200 രൂപയായി. 2000 രൂപയിൽ താഴെയുണ്ടായിരുന്ന കളനാശിനികൾക്ക് 400 രൂപയും മറ്റിനം വളങ്ങൾക്ക് 300 മുതൽ 400 രൂപയും കൂടി.‍ ഇത്‌ കർഷകർക്ക്‌ അധിക ബാധ്യതയായി. കൊയ്‌ത്ത്‌ കഴിഞ്ഞ്‌ നെല്ല്‌ കയറ്റിവിടുമ്പോൾ ഹാൻഡ്‌ലിങ്‌ ചാർജായി ക്വിന്റലിന്‌ 12 രൂപ അനുവദിക്കുന്നുണ്ട്‌. 21 വർഷംമുമ്പ്‌ നിശ്‌ചയിച്ച നിരക്കാണ്. ഇത്‌ വർധിപ്പിക്കണമെന്ന കർഷക ആവശ്യം നടപ്പാക്കിയില്ല. നേരത്തെ കർഷകർക്ക്‌ നൽകിവന്നിരുന്ന ഏക്കറിന് 400 രൂപ ബോണസ്, വളം സബ്സിഡി എന്നിവ നിലവിൽ ലഭിക്കുന്നില്ല. സർക്കാരിന്റെ കൊയ്ത്ത്‌യന്ത്രങ്ങൾ പരിപാലനമില്ലായ്‌മമൂലം പ്രവർത്തനരഹിതമാണ്. കൊയ്‌ത്ത്‌ കഴിഞ്ഞ്‌ നെല്ല്‌ കയറ്റിവിടുമ്പോൾ ഹാൻഡ്‌ലിങ്‌ ചാർജായി ക്വിന്റലിന്‌ 12 രൂപയാണ്‌ അനുവദിക്കുന്നത്‌. 21 വർഷംമുമ്പ്‌ നിശ്‌ചയിച്ച നിരക്ക്‌ വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യവും നടപ്പായില്ല. ക്വിന്റലിന്‌ 175 മുതൽ 300 രൂപവരെ ലോഡിങ്‌ ചാർജ്‌ കർഷകർ നൽകുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

E20

01

print edition പെട്രോളിലെ എഥനോൾ; തർക്കം കത്തുന്നു
Iran

02

print edition വാക്കിലല്ല, പ്രവൃത്തിയിലാണ്‌ കാര്യമെന്ന്‌ ഇറാൻ
Sonia Gandhi

03

print edition തുറന്നുപറഞ്ഞ് സോണിയ; ഒന്നാം യുപിഎ സർക്കാർ
സിപിഐ എമ്മിന്റെ രാഷ്‌ട്രീയ പക്വത
Sonia Gandhi Autobiography.

04

print edition മൻമോഹനെ നിയന്ത്രിച്ചിട്ടില്ലെന്ന്‌ സോണിയ
kisan morcha march

05

print edition കർഷകത്തൊഴിലാളികൾ അണിചേരും
Black pepper

06

print edition കറുത്ത പൊന്നും കുതിക്കുന്നു 
കിലോ 750
deshabhimani section

Recommended

Deshabhimani
Home