നെഹ്റുട്രോഫി വള്ളംകളി
ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കൂ; നേടാം സ്വര്‍ണനാണയം

ആലപ്പുഴ എഴുപത്തിരണ്ടാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ട ചുണ്ടൻവള്ളം തുഴഞ്ഞുനീങ്ങുന്ന വേഴാമ്പലിനാണ് പേര് നിര്‍ദേശിക്കേണ്ടത്. വിജയിക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. 90745 94578 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ നല്‍കാവൂ. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ഒറ്റസന്ദേശത്തിൽ രേഖപ്പെടുത്തിയാണ് അയക്കേണ്ടത്. എന്‍ട്രികള്‍ ബുധൻ വൈകിട്ട് മൂന്നിന് മുന്പ് ലഭിക്കണം. ഫോണ്‍: 0477-2251349. ഭാഗ്യചിഹ്‌നം ഒരുക്കിയത് ഹിരൺ കൈരളി അമ്പലപ്പുഴ നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ‘വള്ളം തുഴയുന്ന വേഴാമ്പൽ' തയ്യാറാക്കിയത് ഗ്രാഫിക് ഡിസൈനര്‍ ഹരിൺ കൈരളി. മത്സരത്തില്‍ 148 എൻട്രികളില്‍നിന്നാണ് പുന്നപ്ര പുത്തൻവെളിയിൽ സ്വദേശിയായ ഹരിണിനെ തെരഞ്ഞെടുത്തത്. 1001 രൂപയും പ്രശസ്‌തിപത്രവുമാണ് സമ്മാനം. ഗ്രാഫിക് ഡിസൈനിങ് രംഗത്ത് 16 വർഷമായി ജോലിചെയ്യുന്നു. അഖിൽ പി ധർമജന്റെ റാം C/o ആനന്ദി എന്ന നോവലിന്റെ കവർപേജ് ഒരുക്കിയതും ഹിരണാണ്. ശരണ്യയാണ് ഭാര്യ. മകൻ: അദ്രിത്. മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിലെ അപ്ലൈഡ് ആർട്സ് അധ്യാപകനായ കെ എ ഷാഖിർ, വി എം ബിനോയി, ആർട്ടിസ്‌റ്റ് സതീഷ് വാഴവേലിൽ എന്നിവരാണ് വിധികർത്താക്കൾ. ആഗസ്‌ത് 22ന് പുന്നമട കായലിലാണ് 72–-ാമത് നെഹ്റുട്രോഫി വള്ളംകളി.










0 comments