ad
Deshabhimani

നീറ്റ്‌ പരീക്ഷയെഴുതി വിദ്യാർഥികൾ

അച്ഛന്റെ കരുതൽ : മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷ 
എഴുതാൻ കയറുന്ന കുട്ടിക്ക് അച്ഛൻ ചുംബനം നൽകുന്നു. പരീക്ഷാ 
സെന്ററായ ബേക്കർ മെമോറിയൽ ഗേൾസ് ഹയർ സെക്കൻഡറി 
സ്‌കൂളിൽനിന്നുള്ള ദൃശ്യം

അച്ഛന്റെ കരുതൽ : മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യുജി പരീക്ഷ 
എഴുതാൻ കയറുന്ന കുട്ടിക്ക് അച്ഛൻ ചുംബനം നൽകുന്നു. പരീക്ഷാ 
സെന്ററായ ബേക്കർ മെമോറിയൽ ഗേൾസ് ഹയർ സെക്കൻഡറി 
സ്‌കൂളിൽനിന്നുള്ള ദൃശ്യം

avatar
സ്വന്തം ലേഖകൻ

Published on May 04, 2026, 12:28 AM | 1 min read

കോട്ടയം

ജില്ലയിൽ 32 കേന്ദ്രങ്ങളിൽ നീറ്റ്‌ യുജി പരീക്ഷ നടന്നു. പകൽ രണ്ടുമുതൽ വൈകിട്ട്‌ അഞ്ച്‌ വരെയായിരുന്നു പരീക്ഷ. ഓരോ കേന്ദ്രത്തിലും 200 മുതൽ 300 വരെ പേർ പരീക്ഷയെഴുതി. പരീക്ഷാകേന്ദ്രങ്ങളിൽ കർശന പരിശോധനയുണ്ടായിരുന്നു. ഹാൾ ടിക്കറ്റിന്റെ പേരിൽ തർക്കം ​നീറ്റ്‌ പരീക്ഷാകേന്ദ്രമായിരുന്ന നാട്ടകം പോളിടെക്‌നിക്കിൽ ഹാൾ ടിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായി. ഹാൾ ടിക്കറ്റിന്റെ കളർ ഫേ-ാട്ടോസ്‌റ്റാറ്റ്‌ വേണമെന്ന്‌ അധികാരികൾ നിർബന്ധിച്ചതാണ്‌ പ്രശ്‌നമായത്‌. മിക്കവരും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ കോപ്പിയുമായാണ്‌ എത്തിയത്‌. ഇവരെ അകത്തേയ്‌ക്ക്‌ പ്രവേശിപ്പിച്ചില്ല. കളർ കോപ്പി വേണമെന്ന്‌ മുന്നേ പറഞ്ഞിരുന്നില്ലെന്ന്‌ പരീക്ഷാർഥികൾ ചൂണ്ടിക്കാട്ടി. അൽപ്പനേരത്തെ തർക്കത്തിനൊടുവിൽ എല്ലാവർക്കും പരീക്ഷയെഴുതാൻ അനുമതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home