ad
Deshabhimani

നവീകരിച്ച വല്ല്യാട് ബ്രാഞ്ച്‌ നാടിന്‌ സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2026, 02:04 AM | 1 min read

കോട്ടയം

അയ്‌മനം വില്ലേജ് സഹകരണ ബാങ്കിന്റെ നവീകരിച്ച വല്ല്യാട് ബ്രാഞ്ച്‌ നാടിന്‌ സമർപ്പിച്ചു. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ബാങ്ക്‌ പ്രസിഡന്റ്‌ ഒ ആർ പ്രതീപ്‌ കുമാർ അധ്യക്ഷനായി. ​അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ, ഡിസിഎച്ച്‌ വൈസ് പ്രസിഡന്റ്‌ കെ എൻ വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ ചിന്നമ്മ പാപ്പച്ചൻ, എ കെ ആലിച്ചൻ, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ, ബാങ്ക്‌ ഭരണസമിതിയംഗം ബെന്നി സി പൊന്നാരം, മുൻ പ്രസിഡന്റുമാരായ കെ കെ ഭാനു, കെ കെ കരുണാകരൻ, ബാങ്ക്‌ വൈസ് പ്രസിഡന്റ് മിനിമോൾ മനോജ്, സെക്രട്ടറി ടി എസ് രഞ്ജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home