ad
Deshabhimani

സർവകലാശാലയിൽ നിന്ന്‌ 
വിരമിക്കുന്നവർക്ക്‌ 
യാത്രയയപ്പ്‌

എംജി

എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ അസോസിയേഷൻ ഭാരവാഹികൾക്ക്‌ നൽകിയ യാത്രയയപ്പ്‌ 
മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 12:57 AM | 1 min read

കോട്ടയം

എംജി സർവകലാശാലയിൽനിന്ന്‌ വിരമിക്കുന്ന എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ അസോസിയേഷൻ ഭാരവാഹികൾക്ക്‌ യാത്രയയപ്പ്‌ നൽകി. മുൻ വൈസ് പ്രസിഡന്റും എഫ്‌എസ്‌ഇടിഒ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായ എ സി ഷിൻസി, മുൻ ജോയിന്റ് സെക്രട്ടറിയും സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗവുമായ പി സാദിക്, അസോസിയേഷൻ മുൻ നിർവാഹക സമിതിയംഗം എം എസ്‌ ബിജു, അസോസിയേഷൻ അംഗങ്ങളായ ഷെബി ജോബ് പാലക്കുന്നേൽ (ഡെപ്യൂട്ടി രജിസ്ട്രാർ), എ റാസിഫ് (ഡെപ്യൂട്ടി രജിസ്ട്രാർ), ആൽവിൻ ജോസഫ് (അസിസ്റ്റന്റ്‌ സെക്ഷൻ ഓഫീസർ), വി ആർ സജികുമാർ (ക്ലറിക്കൽ അസിസ്റ്റന്റ്), സി ഐ എൽദോ (ക്ലറിക്കൽ അസിസ്റ്റന്റ്), പി വി ശ്രീലത (ക്ലറിക്കൽ അസിസ്റ്റന്റ്‌), ഒ എക്‌സ് ഷേർലി (ലാബ് അസിസ്റ്റന്റ്‌) എന്നിവർക്കാണ്‌ യാത്രയയപ്പ് നൽകിയത്‌. യോഗം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. സംഘടനയുടെ സ്നേഹോപഹാരം മന്ത്രി കൈമാറി. അസോസിയേഷൻ പ്രസിഡന്റ് ജോസഫ് എബ്രഹാം അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എസ്‌ സുരേഷ്, വൈസ്‌പ്രസിഡന്റ്‌ എസ്‌ അനൂപ്, കോൺഫഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ജോയിന്റ് സെക്രട്ടറി കെ ടി രാജേഷ് കുമാർ, സഹകരണ സംഘം പ്രസിഡന്റ്‌ ഡി രാജേഷ്, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കേരള യൂണിറ്റ് സെക്രട്ടറി പി സി സുകുമാരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home