ad
Deshabhimani

എംജിയിൽ അന്താരാഷ്ട്ര കോൺഫറൻസ് 24 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2026, 01:30 AM | 1 min read

കോട്ടയം

ഭാരതീയ-–ഗ്രീക്ക് ദർശനങ്ങളെയും ദൈവശാസ്ത്രത്തെയും കോർത്തിണക്കി എംജി സർവകലാശാലയിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ‘വേറിട്ട പാതകൾ, സംഗമിക്കുന്ന ദർശനങ്ങൾ: ഭാരതവും ഗ്രീസും ദാർശനിക- ദൈവശാസ്ത്ര സംവാദങ്ങളിൽ’ പ്രമേയത്തിൽ 24 മുതൽ 26 വരെ എംജി കാമ്പസിലാണ് സമ്മേളനം. രാവിലെ 9.45-ന് വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ ഉദ്ഘാടനംചെയ്യും. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ, ഏഥൻസ് സർവകലാശാലയിലെ അപ്ലൈഡ് ഫിലോസഫി റിസർച്ച് ലാബ്, ദേത്രി ഫൗണ്ടേഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറു സെഷനുകളിലായി പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. നേരിട്ടും ഓൺലൈനായും സമ്മേളനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 9137361322.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home