ഗവേഷക ഫെലോഷിപ് വര്‍ധന സ്വാഗതാർഹം

എസ്എഫ്ഐ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളുടെ പ്രതിമാസ ഫെലോഷിപ്പ് തുക വർധിപ്പിച്ച സിൻഡിക്കറ്റ് തീരുമാനം സ്വാഗതാർഹമെന്ന് എസ്‌എഫ്‌ഐ 47–-ാം ജില്ലാ സമ്മേളനം. മുണ്ടക്കൈ ചൂരൽമല നിവാസികളുടെ പുനരധിവാസം സമയബന്ധിതമായി സാധ്യമാക്കിയ ഇടതുപക്ഷ സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. എ വി റസൽ നഗറിൽ(അരിക്കത്തിൽ അമൃത ഓഡിറ്റോറിയം) നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വൈഷ്‌ണവി ഷാജി പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ കെ ഡി സുഗതൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിത മനോജ് രക്തസാക്ഷി പ്രമേയവും സൂരജ് സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി ആഷിഖ് പ്രവർത്തന റിപ്പോർട്ടും എം ശിവപ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വൈഷ്‌ണവി ഷാജി കൺവീനറും വിഷ്‌ണു ഷാജി, കാദംബരി സന്തോഷ്, ടി വൈ ഇർഫാൻ എന്നിവർ അംഗങ്ങളുമായ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സൂരജ് സുരേഷ്(പ്രമേയം), നിഖിത മനോജ് (മിനിട്‌സ്), ഡി കെ അമൽ (ക്രഡൻഷ്യൽ), ആദിത്യ എസ് നാഥ് (രജിസ്‌ട്രേഷൻ) എന്നിവർ വിവിധ സബ് കമ്മിറ്റി കൺവീനർമാരായി. കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു. 15 അംഗ സെക്രട്ടറിയറ്റ് ഉൾപ്പെടെ 49 അംഗ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.










0 comments