ad
Deshabhimani

മാണി സി കാപ്പൻ രാജിവയ്‌ക്കണം

എംഎൽഎ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

maani si kaappan

പാലായിൽ മാണി സി കാപ്പൻ എംഎൽഎയുടെ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Sep 03, 2026, 01:57 AM | 1 min read

പാലാ സാമ്പത്തികതട്ടിപ്പ് കേസിൽ കോടതി ശിക്ഷിച്ച, നാടിന്‌ അപമാനമായ മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക്‌ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന പ്രതിഷേധം. കെഎസ്ആർടിസി ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. എംഎൽഎ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനംചെയ്തു. എൽഡിഎഫ് പാലാ മണ്ഡലം കൺവീനർ ബാബു കെ ജോർജ് അധ്യക്ഷനായി. സജേഷ് ശശി, ടോബിൻ കെ അലക്‌സ്‌, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി മൈലാടൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home