മാറാനുറച്ച് കുറിച്ചി

ചങ്ങനാശേരി രണ്ടു പഞ്ചായത്തിലെ 46 വാർഡുകൾ ചേരുന്നതാണ് കുറിച്ചി ജില്ലാ ഡിവിഷൻ. ഇതിൽ കുറിച്ചി പഞ്ചായത്തിലെ 22 വാർഡുകളും പനച്ചിക്കാട് പഞ്ചായത്തിലെ 24 വാർഡുകളും ഉൾപ്പെടുന്നു. സുമ എബിയാണ്(സുമ ടീച്ചർ) എൽഡിഎഫ് സ്ഥാനാർഥി. നീലംപേരൂർ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ അധ്യാപികയാണ്. സിപിഐ എം മോസ്കോ ബ്രാഞ്ചംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ചങ്ങനാശേരി ഏരിയ കമ്മിറ്റിയംഗം, കുറിച്ചി സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ രണ്ടുതവണകളിലായി കുറിച്ചി പഞ്ചായത്തംഗവുമാണ്. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും തീർത്ത വികസന പ്രവർത്തനങ്ങൾ കുറിച്ചി ജില്ലാ ഡിവിഷനിലേക്ക് എത്തിക്കാനുള്ള പ്രതീക്ഷയിലാണ് പോരാട്ടം. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫ് പ്രതിനിധിയാണ് ഡിവിഷനിൽ ജയിച്ചത്. ഒട്ടേറെ സാധ്യതകൾ ഉണ്ടായിട്ടും വികസന മുരടിപ്പിനാണ് ജനങ്ങൾ സാക്ഷ്യംവഹിച്ചത്. നാടിന് പ്രയോജനപ്പെടുന്ന മാതൃകാപദ്ധതികളോ ജനക്ഷേമകരമായ പദ്ധതികളോ നടപ്പാക്കാനും കഴിഞ്ഞില്ല. എൽഡിഎഫ് സർക്കാർ സംസ്ഥാനമൊട്ടാകെ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ തുടരുകയാണ് എൽഡിഎഫ് ലക്ഷ്യം. ആ വികസന ഉൗർജത്തിലാണ് സുമ എബി ജനവിധി തേടുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോയാണ് യുഡിഎഫ് സ്ഥാനാർഥി. മഹിളാമോർച്ച ജില്ലാ ഉപാധ്യക്ഷ ഷൈലജ സോമനാണ് ബിജെപി സ്ഥാനാർഥി.









0 comments