ad
Deshabhimani

ജോസിന്റെ സ്വന്തം പാലാ പാലായുടെ സ്വന്തം ജോസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 18, 2026, 02:16 AM | 1 min read

പാലാ

മൂന്നാം പിണറായി സർക്കാരും പാലായിലെ വിജയവും ഉറപ്പാണെന്ന് പ്രഖ്യാപിച്ച ഉജ്വല റോഡ്‌ ഷോയോടെ എൽഡിഎഫ് പാലാ മണ്ഡലം സ്ഥാനാർഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം.കരൂർ പഞ്ചായത്തിലെ പേണ്ടാനാംവയലിൽ നിന്ന്‌ ഉച്ചകഴിഞ്ഞ് ആരംഭിച്ച റോഡ്ഷോ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ ഉദ്‌ഘാനംചെയ്‌തു. രണ്ടിലചിഹ്നം ആലേഖനം ചെയ്‌ത കൊടികളുമേന്തിയായിരുന്നു വരവേൽപ്പ്‌. സ്ത്രീകളും യുവജനങ്ങളും അടങ്ങുന്ന വലിയ ജനാവലിയാണ് ജോസ് കെ മാണിയെ സ്വീകരിക്കാൻ കാത്തുനിന്നത്. ചിറ്റാർ, ചക്കാമ്പുഴ, രാമപുരം അമ്പലം, രാമപുരം ജങ്‌ഷൻ, പിഴക്, കൊല്ലപ്പള്ളി, കുറുമണ്ണ്, മേരിലാൻഡ്, മേലുകാവ്, കോണിപ്പാട്, വാകക്കാട്, മൂന്നിലവ്, തലനാട്, കളത്തൂക്കടവ്, പ്ലാശനാൽ പനക്കപ്പാലം, ഭരണങ്ങാനം, ഇടമറ്റം, പൈക, കൂരാലി, ചെങ്ങളം, കപ്പിലികുന്ന്, കൊഴുവനാൽ, മേവിട, മുത്തോലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പാലാ കൊട്ടാരമറ്റത്ത് റോഡ് ഷോ സമാപിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സജേഷ് ശശി, ബാബു കെ ജോർജ്‌, അഡ്വ. ജോസ് ടോം, അഡ്വ. വി ടി തോമസ്, പി കെ ഷാജകുമാർ, ടോബിൻ കെ അലക്സ്, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി മൈലാടൂർ, പ്രശാന്ത് നന്ദകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പെണ്ണമ്മ തോമസ്‌, നിമ്മി മാനുവൽ എന്നിവർ സംസാരിച്ചു. ജോസ്‌ കെ മാണിയുടെ സന്ദർശനം ഇന്ന്‌ സ്ഥാനാർഥി ജോസ് കെ മാണി ബുധനാഴ്‌ച പാലാ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ ഭവനങ്ങളും സ്ഥാപനങ്ങളും പ്രധാന ജങ്‌ഷനുകളിലെ വ്യാപാരസ്ഥാപനങ്ങളും സന്ദർശിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home