ad
Deshabhimani

പ്രചാരണ ബോർഡുകൾ മാറ്റി 
എൽഡിഎഫ്‌ പ്രവർത്തകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 11, 2026, 01:01 AM | 1 min read

കോട്ടയം

വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ പ്രചാരണ ബോർഡുകൾ നീക്കി എൽഡിഎഫ്‌ പ്രവർത്തകർ. വ്യാഴാഴ്‌ച വോട്ടെടുപ്പ്‌ സമയം കഴിഞ്ഞതിന്‌ പിന്നാലെ ബൂത്ത്‌ തലത്തിൽ എൽഡിഎഫ്‌ പ്രവർത്തകർ പ്രചാരണ സാമഗ്രികൾ നീക്കിത്തുടങ്ങി. ബാക്കിയുണ്ടായിരുന്ന ബോർഡുകളും മറ്റും വെള്ളിയാഴ്‌ചയും നീക്കി. അതത്‌ മണ്ഡലം കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ്‌ പ്രവർത്തകർ ബോർഡുകളും ബാനറുകളും മറ്റും ഭദ്രമായി അഴിച്ചുമാറ്റിയത്‌. കോട്ടയം നഗരത്തിൽ സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികളെല്ലാം പ്രവർത്തകർ സ്‌ക്വാഡുകളായി എത്തി അഴിച്ചുമാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home