ad
Deshabhimani

"മാറിയ കേരളം മാറേണ്ടത്‌ കോട്ടയം'

എൽഡിഎഫ്‌ കോട്ടയം മണ്ഡലം 
വികസനസന്ദേശ യാത്രയ്ക്ക് തുടക്കം

LDF

കോട്ടയം മണ്ഡലം എൽഡിഎഫ് വികസന സന്ദേശ ജാഥ ചിങ്ങവനത്ത് ഉദ്ഘാടനംചെയ്ത മുൻ എം പി തോമസ് ചാഴികാടൻ ജാഥ ക്യാപ്റ്റൻ കെ അനിൽകുമാറിനെ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 26, 2026, 01:58 AM | 1 min read

കോട്ടയം

"മാറിയ കേരളം മാറേണ്ടത്‌ കോട്ടയം' എന്ന മുദ്രവാക്യമുയർത്തി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ നയിക്കുന്ന എൽഡിഎഫ്‌ കോട്ടയം മണ്ഡലം വികസന സന്ദേശ യാത്രയ്‌ക്ക്‌ ചിങ്ങവനത്ത്‌ തുടക്കമായി. ചിങ്ങവനം ചന്തക്കവലയിൽ മുൻ എംപി തോമസ്‌ ചാഴികാടൻ ജാഥാ ക്യാപ്‌ടന്‌ പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. സന്തോഷ്‌ കേശവനാഥ്‌ അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ വി കെ സന്തോഷ്‌ കുമാർ, വി ബി ബിനു, പി പി ജോയി, ടി എം രാജൻ, അജിൻ കുരുവിള ബാബു, ജിബി ജോൺ, ദീപമോൾ, എസ്‌ ഡി രാജേഷ്‌, സാബു മുരിക്കവേലി, രാജീവ്‌ നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു. 26, 27, 28 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന ജാഥ സർക്കാർ നാട്ടിലാകെ നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കും. ഇ‍ൗ വികസന പ്രവർത്തനങ്ങളോട്‌ കോട്ടയം നിയോജകമണ്ഡലം പുറംതിരിഞ്ഞ്‌ നിൽക്കുകയാണെന്ന യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ എൽഡിഎഫ്‌ വികസന സന്ദേശയാത്ര സംഘടിപ്പിക്കുന്നത്‌. സന്തോഷ്‌ കേശവനാഥ്‌ വൈസ്‌ ക്യാപ്‌റ്റനും ജോജി കുറത്തിയാടൻ ജാഥ മാനേജരുമാണ്‌. എം കെ പ്രഭാകരൻ, ബി ശശികുമാർ, സി എൻ സത്യനേശൻ, ഷീജ അനിൽ, ടി സി ബിനോയി, എൻ എൻ വിനോദ്‌, സാബു മുരിക്കവേലി, പി കെ ആനന്ദക്കുട്ടൻ, പോൾസൺ പീറ്റർ, സുനിൽ എബ്രഹാം, എം സി ചാക്കോ, പി ജെ വർഗീസ്‌, റെജി കുരുവിള എന്നിവരാണ്‌ ജാഥാംഗങ്ങൾ. 26ന്‌ രാവിലെ ഒമ്പതിന്‌ പള്ളത്തുനിന്ന്‌ ജാഥ ആരംഭിക്കും. 10ന്‌ കളത്ത‍ൂർ ജങ്‌ഷൻ, 10.45ന്‌ സിമന്റ്‌കവല, 11.30ന്‌ പാക്കിൽകവല, മൂന്നിന്‌ ദിവാൻകവല, വൈകിട്ട്‌ നാലിന്‌ കടുവാക്കുളം, അഞ്ചിന്‌ കല്ലുങ്കൽകടവ്‌, ആറിന്‌ പരുത്തുംപാറ, 6.30ന്‌ പാറക്കുളത്ത്‌ സമാപിക്കും. സമാപനം സി കെ ശശിധരൻ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home