ഇപിയുടെ ആത്മകഥ വിവാദം; കുറ്റപത്രം നൽകി പൊലീസ്

കോട്ടയം ആത്മകഥ സംബന്ധിച്ച് ഇ പി ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷിച്ച കോട്ടയം ഈസ്റ്റ് പൊലീസ് കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഡി സി ബുക്‌സ് മുൻ എഡിറ്റോറിയൽ ബോർഡംഗം എ വി ശ്രീകുമാറിനെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയത്. ഇപിയുടെ അനുമതിയില്ലാതെ പറയാത്ത കാര്യങ്ങൾ ചേർത്തെന്നും വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.









0 comments