ഓൺലൈൻ തട്ടിപ്പുമായി രാഹുലിന്റെ അനുയായി
കെഎസ്‌യു മുൻ നേതാവ് അറസ്‌റ്റിൽ

അടൂർ
വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റ അനുയായി ആയ കെഎസ്‌യു മുൻ നേതാവ് അറസ്‌റ്റിൽ. അടൂർ കിളിവയൽ ചാങ്ങവീട്ടിൽ പടിഞ്ഞാറ്റതിൽ ജിതിൻ ടി വർഗീസ്(30) ആണ് അറസ്റ്റിലായത്. "അഞ്ജലി ഹരിദാസ് ' എന്ന പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് "മെയിൽ എസ്‌കോർട്ട്' ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യത്തിൽ ആകൃഷ്ടരാകുന്ന ആൾക്കാരിൽനിന്ന് രജിസ്ട്രേഷൻ ഫീസ്, ഇൻഷുറൻസ് ഫീസ് തുടങ്ങിയ ആവശ്യം പറഞ്ഞ് പണം തട്ടിയെടുത്തെന്ന് പൊലീസ് പറഞ്ഞു. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.










0 comments