കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
കുരുക്കുകൂട്ടി പാർക്കിങ് ക്രമീകരണം

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പാരലൽ പാർക്കിങ്ങിൽ റിവേഴ്സ് എടുക്കുന്ന ബസിന് പിന്നിൽ നിന്ന് ഓടിമാറുന്ന യാത്രക്കാർ
കോട്ടയം
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ക്കായി ഏര്‍പ്പെടുത്തിയ പാരലല്‍ പാര്‍ക്കിങ് സംവിധാനം ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പാരല്‍ പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തിയത്. പഴയ പാര്‍ക്കിങ് രീതി ഒഴിവാക്കി സ്റ്റേഷനിലെ കെട്ടിടത്തിന് അഭിമുഖമായി ബസുകള്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റിയശേഷം തിരികെ പിറകിലേക്ക് എടുത്ത് റോഡിലേക്ക് ഇറങ്ങിപ്പോകുന്ന രീതിയിലാണ, പുതിയ ക്രമീകരണം. കോട്ടയത്തുനിന്ന് ആരംഭിക്കുന്ന ബസുകൾ സ്റ്റാൻഡിൽ കിടക്കുന്നതിനാൽ വിവിധ സ്ഥലങ്ങളില്‍നിന്ന് ദീര്‍ഘദൂര സ്ഥലങ്ങളിലേക്ക് പോകുന്നതിനായി എത്തുന്ന ബസുകള്‍ക്ക് എളുപ്പത്തിൽ സ്റ്റാന്‍ഡിൽ കയറാനാകുന്നില്ല. ഇതോടെ ഇത്തരം ബസുകള്‍ പിന്നിൽ നിർത്തി സ്റ്റാന്‍ഡില്‍ ആളെയിറക്കി മടങ്ങേണ്ടിവരുന്നു. സ്റ്റാന്‍ഡില്‍ ബസ് കാത്തുനിൽക്കുന്ന യാത്രക്കാര്‍ക്ക് ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറിവരുന്നുണ്ടോ എന്നറിയാൻ സാധിക്കില്ല. കാത്തിരിപ്പ് കേന്ദ്രത്തിലെ കസേരകളിൽ ഇരിക്കുന്ന പല യാത്രക്കാരും ലോഫ്ലോര്‍, പ്രീമിയം ബസുകള്‍ വന്ന് സ്റ്റാന്‍ഡില്‍ കയറിയിറങ്ങുന്നത് അറിയില്ല. ബസുകള്‍ വന്നുപോകുന്ന കാര്യം മൈക്കിലൂടെ അറിയിക്കുമെങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നില്ല. സ്റ്റാന്‍ഡിലിട്ടിരിക്കുന്ന ബസുകള്‍ പിന്നോട്ട് എടുക്കുമ്പോള്‍ അപകടങ്ങളും ഉണ്ടാകാറുണ്ട്. ഹോണടിച്ചാലും യാത്രക്കാര്‍ ശ്രദ്ധിക്കാത്ത സ്ഥിതിയുമുണ്ട്. രാത്രികാലങ്ങളിലാണു ബസുകള്‍ പിന്നോട്ടെടുക്കാന്‍ ഏറെയും ബുദ്ധിമുട്ടുന്നതെന്ന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും പറയുന്നു. സ്റ്റാൻഡിൽ സെക്യൂരിറ്റി സംവിധാനം ഇല്ലാത്തതും കുരുക്ക് കൂട്ടുന്നു. രാവിലെ 8.30മുതല്‍ 10 വരെയുള്ള സമയത്തും വൈകിട്ട് നാലു മുതല്‍ 6.30വരെയുള്ള സമയത്തും നിരവധി ബസുകള്‍ സ്റ്റാന്‍ഡിലേക്കു വരുന്നതിനാല്‍ പലപ്പോഴും ബസുകള്‍ പിന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. പാരല്‍ പാര്‍ക്കിങ് നടത്തിയിരിക്കുന്ന ഒന്നിലധികം ബസുകള്‍ ഒരേസമയം പിന്നോട്ടെടുക്കുമ്പോള്‍ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ഇത് റോഡിലേക്കും വ്യാപിക്കുന്നതോടെ മറ്റ് ബസുകളും കുരുക്കിൽപെടുന്നുണ്ട്. പുതിയ ക്രമീകരണം സ്റ്റാന്‍ഡില്‍ ട്രാഫിക് കുരുക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.










0 comments