Deshabhimani

കോട്ടയം മെഡിക്കൽ കോളേജ്‌

പ്രവർത്തനം പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2026, 04:31 AM | 1 min read

ഗാന്ധിനഗർ കിഫ്‌ബിയെ ലക്ഷ്യമിട്ട്‌ കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ലോക്കിന്റെ പേരിലുള്ള മനോരമയുടെ കള്ളക്കഥയിൽ അന്വേഷണത്തിന്‌ ഉത്തരവിട്ട യുഡിഎഫ്‌ സർക്കാർ വെള്ളപൂശാൻ ശ്രമിക്കുന്നത്‌ തങ്ങളുടെ കെടുകാര്യസ്ഥതയെ. ജീവനക്കാരും മരുന്നും ഇല്ലാതെ ഉപകരണങ്ങൾ നേരാവണ്ണം പ്രവർത്തിക്കാതെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്‌. നഴ്‌സുമാരുടെ കുറവ്‌ നികത്താൻ പകരം നിയമിച്ചിരുന്ന പേ ട്രെയിനികളെ യുഡിഎഫ്‌ സർക്കാർ പിരിച്ചുവിട്ടതോടെ രോഗികളുടെ പരിചരണം അവതാളത്തിലായി. സ്‌റ്റാഫ്‌ നഴ്‌സിന്റെ കുറവ്‌ നികത്താനാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 96 പേ ട്രെയിനികളെ നിയമിച്ചത്‌. ഇതിൽ 44 പേരെ പിരിച്ചുവിട്ടു. ബാക്കിയുള്ളവരുടെ കാലാവധി ഡിസംബറിൽ കഴിയുന്നതോടെ പിരിച്ചുവിടുമെന്നാണ്‌ അറിയുന്നത്‌. ​പരിപാലിക്കാനാളില്ല എൽഡിഎഫ്‌ ഭരണത്തിൽ സർജിക്കൽ ബ്ലോക്കിന്റെ പരിപാലനം നേരാവണ്ണം നടന്നിരുന്നു. യുഡിഎഫ്‌ വന്നതോടെ തുടർനടപടിയില്ലാത്തതിനാൽ എല്ലാം താളംതെറ്റി. ബ്ലോക്ക്‌ നിർമിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏജൻസിയായ ഹൈറ്റ്സിന്റെ നിർദേശപ്രകാരം ശീതീകരണ സംവിധാനം, ഇലകട്രിക്കൽ സബ് സ്റ്റേഷൻ, ഓക്സിജൻ പ്ലാന്റ്‌ എന്നിവിടങ്ങളിൽ വിദഗ്‌ധരായ സാങ്കേതിക വിദഗ്ധരെ നിയമിക്കണം. എന്നാൽ ഒരാളെ പോലും ഇതിനായി നിയമിച്ചില്ല. നിശ്ചിത ഇടവേളകളിൽ സർവീസ്‌ നടത്തിയില്ല. സ്പെയർപാർട്സുകൾ മാറ്റിസ്ഥാപിച്ചില്ല. ഇത് തുടർന്നാൽ ശീതീകരണ സംവിധാനം തകരാറിലായി പ്രവർത്തനം നിലയ്ക്കുമെന്നും ഹൈറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. 11 കെ വി സബ്‌സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായ പ്രവർത്തനത്തിന്‌ യോഗ്യതയുള്ള ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഇത്‌ വൈദ്യുതി വിതരണം തടസപ്പെടാനും ചികിത്സാ സംവിധാനങ്ങളെ ബാധിക്കാനും ഇടയുണ്ട്.​ ഒരു ഇലക്ട്രിക്കൽ എൻജിനിയറും മൂന്ന് ഇലക്ട്രീഷ്യൻമാരും വേണമെന്നാണ് നിർദേശം. സർജിക്കൽ ബ്ലോക്കിൽ സ്ഥാപിച്ചിട്ടുള്ള മെഡിക്കൽ ഗ്യാസ് പൈപ്പ്‌ ലൈൻ സംവിധാനത്തിന്റെ പ്രവർത്തനം താളംതെറ്റി. രോഗികൾക്ക് ആവശ്യമായ മെഡിക്കൽ എയർ ഉൾപ്പെടെയുള്ള ചികിത്സാ വാതകങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഈ സംവിധാനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home