കെ എം മാണി സ്മരണയിൽ കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളും നേതാക്കളും കെ എം മാണിയുടെ കല്ലറ സന്ദർശിച്ച് പ്രത്യേക പ്രാര്‍ഥന നടത്തുന്നു
പാലാ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളും നേതാക്കളും കെ എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. കെ എം മാണിയുടെ ചരമദിനം എല്ലാവര്‍ഷവും പാര്‍ടി സ്മൃതിസംഗമമായി കോട്ടയത്ത് നടത്താറുണ്ടായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് ദിനമായതിനാല്‍ സ്മൃതിസംഗമം സംഘടിപ്പിക്കാനായില്ല. തുടർന്നാണ് പാർടിയുടെ 12 സ്ഥാനാര്‍ഥികളും നേതാക്കളുമടക്കം കെ എം മാണിയുടെ കല്ലറ സന്ദർശിച്ച് പ്രാർഥനാഞ്‌ജലി അർപ്പിച്ചത്. ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍, ഡോ. എന്‍ ജയരാജ്, അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാത്യു കുന്നപ്പള്ളി, നിര്‍മല ജിമ്മി, സിറിയക് ചാഴികാടന്‍, സാബു കെ ജേക്കബ്, അഡ്വ. ബിജു ചിറയത്ത്, ബേസില്‍ പോള്‍ എന്നിവരും ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, വിജി എം തോമസ് എന്നിവരും പങ്കെടുത്തു.










0 comments