ad
Deshabhimani

കെ എം മാണി അനുസ്മരണ ലേഖന മത്സര വിജയികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2026, 01:32 AM | 1 min read

കാഞ്ഞിരപ്പള്ളി

കെ എം മാണിയുടെ ചരമദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് -എം സംസ്കാരവേദി ‘കേരളത്തിന്റെ സാമ്പത്തിക രംഗത്ത് കെ എം മാണിയുടെ സംഭാവന' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. റോയ് വി എബ്രഹാം കോലഞ്ചേരി, സുരേഷ് മൈലാട്ടുപാറ മണിമല, ആഷർ ജോസഫ് കുര്യനാട് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായത്. തോമസ് മാത്യു ഇടയാറന്മുള, ബിനു പാപ്പച്ചൻ കൊല്ലം, ആത്മജാ പ്രകാശ് ചവറ, അഞ്ജന എം ആർ കാവനാട്, ഡോ. റെജി ഉഴവൂർ കുവൈത്ത്‌ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും മെമന്റോകളും 27ന് പകൽ മൂന്നിന്‌ കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ ജോസ് കെ മാണി എംപി വിതരണം ചെയ്യുമെന്ന് മത്സര കമ്മിറ്റി കൺവീനറും സംസ്കാരവേദി സംസ്ഥാന സെക്രട്ടറിയുമായ ബാബു ടി ജോൺ അറിയിച്ചു. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ എംഎൽഎമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ കെ എം മാണി അനുസ്മരണ പ്രഭാഷണം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home