കെ എം മാണിയുടെ 93–ാം ജന്മദിനം കാരുണ്യദിനമായി ആചരിച്ചു

കാരുണ്യ ദിനാചരണത്തോടുനുബന്ധിച്ച് ശാന്തി ഭവൻ അന്തേവാസികൾക്ക് മുൻ എംപി തോമസ് ചാഴികാടൻ ഭക്ഷണംവിളമ്പുന്നു
കോട്ടയം
കെ എം മാണിയുടെ 93–ാം ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കാരുണ്യ ദിനാചരണം സംഘടിപ്പിച്ചു. വൃദ്ധസദനം, അനാഥാലയങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും മന്ദിരം എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും ആവശ്യ സാധനങ്ങളും നൽകി. അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിച്ചു. പാലാ മരിയ സദനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പങ്കെടുത്ത് ഉച്ചഭക്ഷണവും അനുസ്മരണ സമ്മേളനവും നടത്തി. ജോർജ് കുളങ്ങര, രവി പാലാ, ഭദ്രൻ മാട്ടേൽ, ജോൺ കൊട്ടുകാപള്ളി, നിഷ ജോസ് കെ മാണി തുടങ്ങിയവർ സംസാരിച്ചു. കോട്ടയത്ത് മെഡിക്കൽ കോളേജിൽ ഹൃദയ ചികിത്സാ വാർഡിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി. തോമസ് ചാഴികാടൻ, ജിം അലക്സ്, ജോസ് ഇടവഴിക്കൽ, ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഭരണങ്ങാനത്ത് സ്നേഹഗിരി ഭവനത്തിൽ അന്തേവാസികൾക്ക് ഭക്ഷ്യ കിറ്റും മറ്റു സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു. അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനംചെയ്തു. ആനന്ദ് ചെറുവള്ളി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, രാജേഷ് വാളിപ്ലാക്കൽ, ടോമി തുരുത്തിക്കര എന്നിവർ സംസാരിച്ചു. എലിക്കുളത്ത് വൃദ്ധസദനത്തിൽ ഉച്ചഭക്ഷണം നൽകി. അനുസ്മരണ സമ്മേളനത്തിൽ സാജൻ തൊടുക, ടോമി കപ്പലുമാക്കൽ തുടങ്ങിയവർ സംസാരിച്ചു.










0 comments