കേരള കർഷകസംഘം സംയോജിത കൃഷിക്ക് തുടക്കം
ഓണമുണ്ണാം, സുഭിക്ഷമായി

കേരള കർഷക സംഘം നേതൃത്വം നൽകുന്ന സംയോജിത കൃഷിയുടെ ജില്ലാതല പരിപാടി പാമ്പാടി ഗ്രാമറ്റത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു
പാമ്പാടി
ഓണത്തിന് ഒരു മുറം പച്ചക്കറിയെന്ന ലക്ഷ്യത്തോടെ കേരള കർഷകസംഘം ആരംഭിക്കുന്ന സംയോജിത കൃഷിക്ക് ജില്ലയിൽ തുടക്കം. പാമ്പാടി പഞ്ചായത്തിലെ വെള്ളൂർ ഗ്രാമറ്റത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥാൻ വാഴക്കന്നും പച്ചക്കറി തൈയും നട്ട് കൃഷിക്ക് തുടക്കം കുറിച്ചു. കർഷകസംഘം സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന സംയോജിത കൃഷിയുടെ ഭാഗമായാണ് ജില്ലയിലും കൃഷി തുടങ്ങിയത്. വരുംദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും വ്യാപകമായി കൃഷി ആരംഭിക്കാനാണ് പദ്ധതിയെന്ന് ഭാരവാഹികൾ പറഞ്ഞു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം സുഭാഷ് പി വർഗീസ്, കർഷകസംഘം ഏരിയ പ്രസിഡന്റ് ഇ കെ കുര്യൻ, സെക്രട്ടറി കെ എസ് ഗിരീഷ്, ജില്ലാ കമ്മിറ്റിയംഗം സന്തോഷ് വർക്കി, സിപിഐ എം ലോക്കൽ സെക്രട്ടറി ടി എസ് റെജി, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ എബ്രഹാം എന്നിവർ സംസാരിച്ചു. വെള്ളൂർ കാർഷിക സന്നദ്ധ സമിതി (വികാസ്) ഗ്രാമറ്റത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതി തുടങ്ങിയത്









0 comments