സൗജന്യയാത്ര 140 ബസിൽമാത്രം

കോട്ടയം വനിതകൾക്കായി സർക്കാർ പ്രഖ്യാപിച്ച കെഎസ്‌ആർടിസി യാത്രാ സൗജന്യം ഓർഡിനറി സർവീസിൽ മാത്രമായതിനാൽ പദ്ധതിയുടെ ഗുണം ലഭിക്കുക പരിമിതമായ സർവീസുകളിൽ മാത്രം. സൂപ്പർഫാസ്‌റ്റ്, ഫാസ്‌റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളാണ് കൂടുതലും സർവീസ് നടത്തുന്നതെന്നതിനാൽ ചുരുക്കം ഓർഡിനറി ബസുകളിൽമാത്രമായി യാത്രാസൗജന്യം പരിമിതപ്പെടും. സ്‌ത്രീകൾക്ക് എല്ലാ കെഎസ്‌ആർടിസി ബസ്സിലും സൗജന്യയാത്ര എന്നായിരുന്നു യുഡിഎഫ് പ്രഖ്യാപനം. വൈക്കത്ത് 34, കോട്ടയത്ത് 22, ചങ്ങനാശേരി 21, പൊൻകുന്നം 21, ഇൗരാറ്റുപേട്ട 18, പാലാ 13, എരുമേലി 13 എന്നിങ്ങനെയാണ് ജില്ലയിലെ ഡിപ്പോകളിലെ ഓർഡിനറി ബസ്സുകളുടെ എണ്ണം. ജില്ലയിൽ ആകെ 140 ഓർഡിനറി ബസാണ് നിലവിൽ സർവീസ് നടത്തുന്നത്. 332 സർവീസുകളാണ് ഈ ബസുകൾ നടത്തുക. എരുമേലി, പാലാ, ഇൗരാറ്റുപേട്ട ഡിപ്പോകളിലാണ് ഓർഡിനറി സർവീസ് കുറവ്. വൈക്കത്താണ് സർവീസ് കൂടുതലുള്ളത്. കോട്ടയം ഡിപ്പോയിൽ 22 ബസ്സുണ്ടെങ്കിലും 20 ബസ്സാണ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത റൂട്ടുകൾ കോട്ടയം –അയർക്കുന്നം -–മറ്റക്കര, കോട്ടയം -–പാമ്പാടി -–പങ്ങട -–കൂരോപ്പട, മെഡിക്കൽ കോളജ്– -മണിയാപറമ്പ്, കോട്ടയം -–പരിപ്പ്, കോട്ടയം– -കഞ്ഞിക്കുഴി– -ഞാലിയാകുഴി - ചങ്ങനാശേരി, കോട്ടയം -–പുതുപ്പള്ളി, കോട്ടയം -–മീനടം, കോട്ടയം– റാന്നി, കോട്ടയം– ഓണംതുരുത്ത്, പൊൻകുന്നം–പള്ളിക്കത്തോട്, മുണ്ടക്കയം –- ഇളംകാട്, പാലാ –- അയർക്കുന്നം- –കോട്ടയം, തിടനാട്– -ഭരണങ്ങാനം, ഏറ്റുമാനൂർ– -കടപ്പൂർ, ഏറ്റുമാനൂർ -–മാടപ്പാട് അയർക്കുന്നം, വൈക്കം -– വെള്ളൂർ.










0 comments