കേട്ടോ, കെ ഫോൺ 10,000 കടന്നു

കോട്ടയം ജില്ലയിൽ പതിനായിരം കടന്ന് കെ ഫോൺ കണക്ഷൻ. ഇതുവരെ 7,730 ഗാർഹിക കണക്ഷനുകളാണ് കെ ഫോൺ പൂർത്തിയാക്കിയത്. കൂടാതെ ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള 473 വീടുകളിലും കലക്ടറേറ്റ് ഉൾപ്പെടെ 1800- ലധികം സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ കണക്ഷനുണ്ട്. മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്നെന്ന നിലയിലാണ് കെ ഫോൺ കൂടുതൽ ശ്രദ്ധേയമായത്. ജില്ലയില്‍ ഇതുവരെ 2295.3 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്. പ്രാദേശിക ഓപറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യകണക്ഷനുകള്‍ നല്‍കുന്നത്. വിവിധ ഭാഗങ്ങളിലായി 380 ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റര്‍മാരും കെ ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പുതിയ ഗാര്‍ഹിക കണക്ഷനെടുക്കാന്‍ "എന്റെ കെ ഫോണ്‍' എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ചെയ്യാം. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമായി ജില്ലയിൽ വൻസ്വീകാര്യതയാണ് കെ ഫോണിനുള്ളത്.









0 comments