15,000 പിന്നിട്ട് കെ ഫോൺ കണക്ഷൻ

കോട്ടയം ജില്ലയിൽ കെ ഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി കെ ഫോണിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് നേട്ടത്തിന് വഴിയൊരുക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതനിരക്കിലുള്ളതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കെ ഫോണിന് തുടക്കമിട്ടത്. മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്സാപ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാകും.









0 comments