ad
Deshabhimani

ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ

ചാമ്പ്യൻഷിപ്പ്‌ വെങ്കല ശോഭയിൽ ദേവിക

ദേവിക ജയദേവ്.

ദേവിക ജയദേവ് 
വെങ്കല മെഡലുമായി

വെബ് ഡെസ്ക്

Published on Apr 19, 2026, 12:39 AM | 1 min read

പാമ്പാടി

അസമിലെ ദിബ്രുഗഡ് സർവകലാശാലയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായി ദേവിക ജയദേവ്. സാങ്കേതിക സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരുതാരം ഈ നേട്ടത്തിന് അർഹയാകുന്നത്. പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ആർഐടി) അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിദ്യാർഥിനിയാണ് ദേവിക. ​കരാട്ടെ കുമിത്തെ ഇനത്തിൽ കഴിഞ്ഞ നാലുവർഷമായി കേരള സാങ്കേതിക സർവകലാശാലയെ പ്രതിനിധീകരിക്കുന്ന ദേവിക, സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. സൗത്ത് വെസ്റ്റ് ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി വെള്ളി മെഡലുകൾ നേടിയിട്ടുള്ള ഈ കണ്ണൂർ സ്വദേശിനി, ഇത്തവണത്തെ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിലും(സീനിയർ വിഭാഗം) സ്വർണം നേടി കരുത്ത് തെളിയിച്ചിരുന്നു. മികച്ച നേട്ടം കൈവരിച്ച ദേവികയെ ആർഐടി പൂർവ വിദ്യാർഥി അസോസിയേഷൻ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കണ്ണൂർ സ്വദേശിയായ ദേവിക ജയദേവ് എൻജിനിയറിങ് പഠനത്തിനൊപ്പം തന്നെ തന്റെ കായിക സ്വപ്നങ്ങളെയും ചേർത്തുപിടിച്ചാണ് ഈ ഉജ്വല വിജയം സ്വന്തമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home