ad
Deshabhimani

പെണ്ണമ്മയെത്തി 
നിറഞ്ഞ മനസ്സോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 10, 2026, 12:50 AM | 1 min read

പൊൻകുന്നം

​കത്തുന്ന നട്ടുച്ചവെയിലിനെക്കാൾ തിളക്കമുണ്ടായിരുന്നു പെണ്ണമ്മയുടെ വാക്കുകൾക്ക്. 75–ാം വയസ്സിലും വികസന മുന്നേറ്റ ജാഥയുടെ ആവേശത്തിലേക്ക് കാഞ്ഞിരപ്പള്ളി കുറവാമൂഴി സ്വദേശിയായ ഈ വയോധിക എത്തിയത് ഒരു ലക്ഷ്യത്തോടെയാണ്. തന്റെ ജീവിതത്തിന് താങ്ങായ സർക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കാൻ. "ഞങ്ങൾക്ക് കൃത്യമായി പെൻഷൻ കിട്ടണമെങ്കിൽ ഈ സർക്കാർ തന്നെ വീണ്ടും വരണം. ജനങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരിനൊപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കൂടി ആവശ്യമാണ്’. പെണ്ണമ്മയുടെ വാക്കുകളിൽ നിറയെ സർക്കാരിനോടുള്ള കടപ്പാടാണ്‌. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും ജനകീയ പദ്ധതികൾ തുടരുന്നതും ഇടതുപക്ഷ സർക്കാർ ഉള്ളതുകൊണ്ടാണെന്നും പെണ്ണമ്മ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home