ജനസാഗരമായി പൊൻകുന്നം

പൊൻകുന്നം
ആവേശപൂർവമാണ് വികസന ജാഥയെ പൊൻകുന്നത്തെ ജനത സ്വീകരിച്ചത്. ഉച്ചവെയിലിന്റെ ചൂടിനെ വകവയ്‌ക്കാതെ നഗരത്തെ ഇളക്കിമറിച്ചുകൊണ്ട് ആയിരങ്ങൾ ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തി. തെരുവോരങ്ങളിൽ തടിച്ചുകൂടിയ ജനം ജാഥയ്‌ക്ക് അഭിവാദ്യമേകി. മിനി സിവിൽസ്റ്റേഷന് മുമ്പിൽനിന്ന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി എംപിയെയും അംഗങ്ങളെയും സ്വീകരണ വേദിയായ രാജേന്ദ്രമൈതാനത്തേക്ക് ആനയിച്ചു. സംഘാടകസമിതി ചെയർമാൻ ജ്യോതിരാജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനെ കൂടാതെ ജാഥാംഗങ്ങളായ കെ കെ ശൈലജ എംഎൽഎ, ഫ്രാൻസിസ് തോമസ്, എം എ ലത്തീഫ് എന്നിവർ സംസാരിച്ചു. കെ എം രാധകൃഷ്‌ണൻ, റെജി സഖറിയ, വി ജി ലാൽ, ബി സുരേഷ്‌കുമാർ, ഷെമീംഅഹമ്മദ്, വി ബി ബിനു, മോഹൻ ചേന്നുംകുളം, ഷെമീർ ഷാ, പി എ താഹ, രാജൻ ചെറുകപ്പള്ളി, കെ എച്ച് റസാഖ്, സുമേഷ് ആൻഡ്രൂസ്, ഹേമലത, പ്രേംസാഗർ, ഷാജി പാമ്പൂരി, ജയ ശ്രീധർ, കുര്യൻ, ടി എം ഗിരീഷ് കുമാർ, സി കെ ശശിധരൻ, എം എ മാത്യു ആനിത്തോട്ടം, എം എ ഷാജി, ഹരി താമരശേരി, ജോസ് മടുക്കക്കുഴി എന്നിവർ പങ്കെടുത്തു. ഗിരീഷ് എസ് നായർ സ്വാഗതം പറഞ്ഞു. പൊൻകുന്നം ഷാജി രാജിന്റെ സംഗീതവിരുന്ന് നടന്നു.









0 comments