കൊതിയൂറും ഇഫ്‌താർ വിഭവങ്ങൾ

വില്പനക്ക് എത്തിച്ച ഇഫ്താർ വിഭവങ്ങൾ
എ എസ് മനാഫ്
Published on Mar 07, 2026, 02:06 AM | 1 min read
കോട്ടയം
നോമ്പു തുറക്കുമ്പോൾ നാരങ്ങാവെള്ളവും കാരയ്‌ക്കയ്‌ക്കും ചായക്കും ഒപ്പം മലബാറൻ വിഭവങ്ങളും കൂടിയായാലോ....ഇഫ്‌ത്താർ ഖബൂൽ. മലബാർ വിഭവമായ ഉന്നയ്‌ക്ക മുതൽ സമൂസ വരെയുള്ളവ വിൽപനക്കുണ്ട്. പനീർ, ചീസ്, ഫിഷ്, ബീഫ്, ചിക്കൻ കട്‌ലറ്റുകൾ, ഉന്നയ്‌ക്ക, കയ്‌പോള, പോക്കറ്റ് ഷവർമ, ചിക്കൻ റോൾ, വെജ്, ചിക്കൻ, ചീസ് സമൂസകൾ എന്നിവയാണ് വിപിണിയിലെ സ്‌പെഷ്യൽ വിഭവങ്ങൾ. 15 മതൽ 20 രൂപവരെയാണ് ഒരോന്നിനും വില. ഉള്ളൊന്ന് തണുപ്പിക്കാൻ സ്‌പെഷ്യൽ മിൽക്ക് വിഭവങ്ങൾ, മുന്തരി ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ് എന്നിവയുമുണ്ട്. ചായ, കാപ്പി എന്നിവയും ലഭിക്കും. കോട്ടയം – കുമരകം റോഡിൽ ആലുംമൂട് ജങ്‌ഷനിൽ സൗഹൃദകൂട്ടായ്മയുടെ കടയിൽ ഇവയെല്ലാം തയ്യാറാണ്. കുമ്മനം സ്വദേശികളായ നജ്‌മ നജീബ്, അൻസൽന നസീർ, നസീബ് നിയാസ്, പാർവതി സുരേഷ്, നജ്‌ല നജീബ് എന്നിവരുടെ കൂട്ടായ്‌മയിലാണ് കൊതിയൂറുന്ന വിഭവങ്ങൾ തയ്യാറാക്കി വിൽപനക്ക് എത്തിച്ചിരിക്കുന്നത്. എല്ലാ വിഭവങ്ങളും വീടുകളിലാണ് ഉണ്ടാക്കുന്നത്. പകൽ ഒന്നുമുതൽ വൈകിട്ടുവരെ ഇവിടെയുണ്ടാകും ഇവർ.










0 comments