ad
Deshabhimani

വരൂ, നമുക്കൊരു കഥ പറയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 17, 2025, 12:52 AM | 1 min read

കോട്ടയം

അതിജീവനത്തിന്റെ, പോരാട്ടങ്ങളുടെ, ദൃഢനിശ്ചയത്തില‍ൂടെ നേടിയെടുത്ത വിജയങ്ങളുടെ... അങ്ങനെ എത്രയെത്ര കഥകളാണ്‌ ഓരോ മനുഷ്യനും പറയാനുണ്ടാകുക. അവ മറ്റുള്ളവരുടെ മുമ്പിൽ പങ്കുവയ്‌ക്കാനും കേൾവിക്കാരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം പറയാനും തയ്യാറാകുന്നവർക്ക്‌ സ്വയംപുസ്‌തകമാകാം. പുതിയ അറിവുകൾ നാടിന്‌ പകരാൻ കോട്ടയത്ത്‌ ‘ഹ്യൂമൻ ലൈബ്രറി’ പദ്ധതിക്ക്‌ തുടക്കം കുറിക്കുകയായി. ദർശന സാംസ്കാരിക കേന്ദ്രം റൂബി ജൂബിലി ഭാഗമായി ഡ്രീം സെറ്റേഴ്സ് ഇവന്റ്സ് ആൻഡ് ട്രെയിനിങ്ങ്‌ സഹകരണത്തോടെയാണ്‌ പുതിയ ആശയത്തിന്‌ രൂപം കൊടുത്തിരിക്കുന്നത്‌. ശാരീരികവും മാനസികവുമായ വിഷമങ്ങൾ അനുഭവിക്കുന്നവർ, അനാഥർ, ദുരന്തങ്ങളുടെ ഇരകൾ, ലഹരിയെ അതിജീവിച്ചവർ, പൊലീസുകാർ, സൈനികർ, ഗോത്രവിഭാഗങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരുടെ നേരനുഭവങ്ങൾ അവരിലൂടെത്തന്നെ മുഖ്യധാരയിലെത്തിക്കുക എന്നതാണ് ഹ്യൂമൻ ലൈബ്രറിയുടെ ലക്ഷ്യം. നിസാരമായ തോൽവികളിൽ, തിരിച്ചടികളിൽ, ഒറ്റപ്പെടലുകളിൽ ആകുലമാവുന്ന മനസുകൾക്ക് നല്ലൊരു തെറാപ്പി കൂടിയാണ് മനുഷ്യ പുസ്തകങ്ങളെന്ന് സംഘാടകർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയിൽനിന്ന്‌ പ്രചോദനമുൾക്കൊണ്ടാണ്‌ ആശയത്തിന്‌ തുടക്കം കുറിക്കുന്നത്‌. തങ്ങളുടെ അനുഭവവും അതിജീവനവും സത്യസന്ധമായി പങ്കുവയ്‌ക്കാൻ തയ്യാറുള്ള വ്യക്തികൾക്ക് 944711 4328 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം. സെപ്തംബർ ആദ്യവാരം ഹ്യൂമൻ ലൈബ്രറിക്ക് തുടക്കം കുറിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home