ad
Deshabhimani

സ്വർണ കമ്മൽ ഉടമയ്‌ക്ക് 
കൈമാറി ഹരിത സേനാംഗങ്ങൾ

സ്വർണ കമ്മൽ

ഹരിത സേനാംഗങ്ങൾക്ക് കിട്ടിയ സ്വർണ കമ്മൽ ഉടമ
 രാജി രാജേന്ദ്രന്റെ അമ്മ സുഭാഷിണി രാജേന്ദ്രന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 02:20 AM | 1 min read

പെരുവ

​വീടുകളിലെ പ്ലാസ്റ്റിക് മാലിന്യശേഖരത്തിൽനിന്ന്‌ ലഭിച്ച സ്വർണ കമ്മൽ ഉടമയ്ക്ക് തിരികെ നൽകി ഹരിതസേനാ അംഗങ്ങൾ. മുളക്കുളം പഞ്ചായത്തിൽ 4-ാം വാർഡിലെ പ്ലാസ്റ്റിക്‌ മാലിന്യ ശേഖരത്തിനിടയിലാണ് പ്ലാസ്റ്റിക്‌ ചാക്കിൽനിന്ന്‌ ഹരിത സേനാ അംഗങ്ങളായ ഇരുപൂളും കാലായിൽ ഈ പി ഏലിയാമ്മ, പഴയമ്പിള്ളി മേരി സാജു എന്നിവർക്ക് സ്വർണകമ്മൽ ലഭിച്ചത്. തുടർന്ന് തൂക്കമറ്റത്തിൽ രാജേന്ദ്രന്റെ മകൾ രാജി രാജേന്ദ്രന്റെ കമ്മൽ ആണന്ന്‌ കണ്ടെത്തി തിരികെ നൽകി. വാർഡ് മെമ്പർമാരായ കെ ആർ സജിവൻ, ഇ സി രജനി എന്നിവരോടൊപ്പം രാജേന്ദ്രന്റെ വീട്ടിലെത്തി കമ്മൽ കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home