Deshabhimani

തലയോലപ്പമ്പിൽ ഗ്രാമോത്സവം

festival

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ഗ്രാമോത്സവം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2025, 02:03 AM | 1 min read

തലയോലപ്പറമ്പ്

തലയോലപ്പറമ്പിന്‌ ഉത്സവമായി ‘സമൃദ്ധി 2025 കാർഷിക ഗ്രാമോത്സവം’തുടങ്ങി. സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയൻ നേതൃത്വത്തിൽ സഹൃദയ വെൽഫെയർ സർവീസസ് എറണാകുളവും തലയോലപ്പറമ്പ് പൗരാവലിയും സഹകരിച്ച്‌ സംഘടിപ്പിച്ച ഗ്രാമോത്സവം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു.

ഫാമിലി യൂണിയൻ ചെയർമാൻ ഫാദർ ഡോ. ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായി. ഫാദർ ജോസ് കൊളുത്തുവള്ളിൽ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്, സംഘാടകസമിതി ജനറൽ കൺവീനർ ഇമ്മാനുവേൽ അരയത്തേൽ, പള്ളി ട്രസ്റ്റ് തങ്കച്ചൻ കളമ്പുകാട് എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാർ, അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, കേക്ക് നിർമ്മാണവും വിപണവും, ക്ഷീരവികസന സംരംഭങ്ങൾ, ഗൃഹമാലിന്യ സംസ്കരണം, ആരോഗ്യമുള്ള ജീവിതത്തിന് 10 പ്രമാണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകളും നടത്തി.

കെ ജെ ഗീത, ഡോ. കെ സോമൻ, ഷെഫ് ജിഷോ കാരിമറ്റം, ജിസ് പി പോൾ,ഡോ. സി അനഘൻ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. ലിസമ്മ ജോസഫ്, ഷിബു പുളിവേലിൽ,ഡോ. ടോമി വലിയവീട്ടിൽ ബേബി പുത്തൻപറമ്പിൽ, ഡോ. നിർമ്മൽ മണ്ണാർക്കണ്ടം എന്നിവർ മോഡറേറ്റർമാരായിരുന്നു. ചലച്ചിത്ര അഭിനേതാവ് ജയൻ ചേർത്തല ഗ്രാമോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മെർലിൻ ഫ്രാൻസിസ് അധ്യക്ഷയായി. സുഭാഷ് പുഞ്ചക്കോട്ടിൽ, ജെറിൻ പാറയിൽ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home