ad
Deshabhimani

കോഴാ ഫാം ഫെസ്റ്റ്

ഹരിതാരവത്തിന് തിരിതെളിഞ്ഞു

Farm Fest -

കോഴാ ഫാം ഫെസ്റ്റ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2025, 02:23 AM | 1 min read

​കുറവിലങ്ങാട്

കോഴാ ഫാം ഫെസ്റ്റ് -‘ ഹരിതാരവത്തിന്‌​’ വർണശബള ഘോഷയാത്രയോടെ തിരിതെളിഞ്ഞു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ഫ്രാൻസിന് ജോർജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഹേമലത പ്രേംസാഗർ, ജോ ജോസ് സി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്, പി എം മാത്യു, ഹൈബി ബോബി, നിർമ്മല ജിമ്മി, കെ വി ബിന്ദു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജോൺസൺ കൊട്ടുകാപിള്ളി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ. സിന്ധുമോൾ ജേക്കബ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ മിനി മത്തായി, ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ന്യൂജന്റ്‌ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മത്തായി മാത്യു, അംബിക സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണി സെബാസ്റ്റ്യൻ, പി സി കുര്യൻ, ബൈജു ജോൺ, ജോൺസൺ പുളിക്കിയിൽ, സിൻസി മാത്യു, പഞ്ചായത്തംഗം സന്ധ്യ സജികുമാർ, സദാനന്ദശങ്കർ, പി ജി ത്രിഗുണസെൻ, സണ്ണി ചിറ്റക്കോടം, ടി എസ് എൻ ഇളയത്, പി എൻ ശശി, സിബി മാണി, സനോജ് മിറ്റത്താനി എന്നിവർ സംസാരിച്ചു. കുറവിലങ്ങാട് പള്ളിക്കവലയിൽനിന്ന്‌ ആരംഭിച്ച ഘോഷയാത്രയിൽ നൂറ് കണക്കിന് ആളുകൾ അണിനിരന്നു. തിങ്കൾ പകൽ രണ്ടിന് ഫാം തൊഴിലാളികളുടെയും ഫാം ഓഫീസർമാരുടെ സൗഹൃദ കൂട്ടം ജോസ് കെ മാണി എംപി ഉദ്ഘാടനംചെയ്യും. സി കെ ആശ എംഎൽഎ അധ്യക്ഷയാകും. കലക്ടർ ചേതൻകുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറിന് ഫാംതൊഴിലാളികളുടെ സംസാരിക കൂട്ടായ്മ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home