ad
Deshabhimani

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം

അക്ഷരനഗരി ഒരുങ്ങി

enjio uniyan

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തിനു മുന്നിലൊരുക്കിയ കമാനം

വെബ് ഡെസ്ക്

Published on Jun 11, 2026, 12:13 AM | 1 min read

കോട്ടയം എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്‌ കോട്ടയം ഒരുങ്ങി. സംഘടനയുടെ 63 വർഷത്തെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്‌ഥാന സമ്മേളന വേദിയാകുന്നത്. 1970, 1984, 1998, 2014 വർഷങ്ങളിലാണ് നേരത്തെ നടന്നത്‌. എൻജിഒ യൂണിയന് സംസ്‌ഥാനത്താകെ 15 ജില്ലാ കമ്മിറ്റികളും 144 ഏരിയ കമ്മിറ്റികളും 991 യൂണിറ്റ് കമ്മിറ്റികളുമുണ്ട്. ഇവയുടെ സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ് സംസ്‌ഥാന സമ്മേളനം. 1,63,746 അംഗങ്ങളെ പ്രതിനിധീകരിച്ച് 269 വനിതകൾ ഉൾപ്പെടെ 840 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സർക്കാർ ജീവനക്കാരുടെ സംഘശക്തി വിളിച്ചോതി പകൽ 3.30ന് കോട്ടയം സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്നും പൊതുസമ്മേളന വേദിയായ തിരുനക്കര മൈതാനിയിലേക്ക്‌ പ്രകടനം നടക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് 10,000 ജീവനക്കാർ അണിനിരക്കും. വൈകിട്ട്‌ 4.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം, ജോസ് കെ മാണി എംപി, മാത്യു ടി തോമസ്, ഡോ. വർഗീസ് ജോർജ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കുട്ടികളുടെ ചിത്രരചന, ജീവനക്കാർക്കായി കഥ, കവിത, ലേഖനം, കാർട്ടൂൺ, റീൽസ് മത്സരം തുടങ്ങിയ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു. സമ്മേളന പ്രതിനിധികളുടെ ഭക്ഷണ ആവശ്യത്തിനായി പ്രത്യേക കൃഷി നടത്തി. ഓരോ ജില്ലയിലും അടിസ്‌ഥാന ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഒരു നഗർ ഉന്നതി ഏറ്റെടുത്ത് അവിടെ അധിവസിക്കുന്നവരുടെ ജീവിതാവശ്യങ്ങൾ പരിഹരിക്കാൻ യൂണിയൻ ഇടപെടുന്നു. മെഡിക്കൽ കോളേജുകളിലും പ്രധാന ആശുപത്രികളിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഹെൽപ്‌ ഡെസ്‌കുകൾ ആരംഭിച്ചു. സംസ്‌ഥാനത്തെ 144 കേന്ദ്രങ്ങളിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 144 ഏരിയ കേന്ദ്രങ്ങളിൽ ഏകദേശം 20,000 ഫല വൃക്ഷത്തൈകൾ ജീവനക്കാർക്ക് വ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home