വിജ്ഞാനമുറ്റം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് കോട്ടയം വെസ്റ്റ് ഉപജില്ലാ മത്സരം സി എംഎസ് കോളേജ് എൽപി സ്കൂളിൽ കോട്ടയം ഡിവൈഎസ്‌പി കെ എസ് അരുൺ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
കോട്ടയം ഇൗസ്റ്റ് ഉപജില്ലാ മത്സരം എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്‌സ് അധ്യാപകൻ ഡോ. അജു കെ നാരായണൻ ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി രക്ഷാധികാരി പി ജെ വർഗീസ് അധ്യക്ഷനായി. എംഡി സെമിനാരി എച്ച്‌എസ്‌എസ് പ്രിൻസിപ്പൽ ജേക്കബ് ജോൺ, കെഎസ്‌ടിഎ സബ്‌ജില്ലാസെക്രട്ടറി ശ്രീജിത്ത് എ കൃഷ്‌ണൻ, കോടിമത സഹകരണ ബാങ്ക് പ്രസിഡന്റ് ടി ശശികുമാർ, സംഘാടകസമിതി ഭാരവാഹികളായ കെ പി രാജു, പി എം രാജു എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ സിബി ജോർജ് സ്വാഗതവും കെഎസ്‌ടിഎ ജില്ലാ വൈസ്‌പ്രസിഡന്റ് കെ എം സലീം നന്ദിയും പറഞ്ഞു. എസ്‌എസ്‌കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ കെ ജെ പ്രസാദ് സമ്മാനദാനം നടത്തി. സമാപന സമ്മേളനത്തിൽ സംഘാടകസമിതി രക്ഷാധികാരി ആർ അർജുനൻപിള്ള അധ്യക്ഷനായി. കൺവീനർ നിയാസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. കോട്ടയം വെസ്‌റ്റ് സബ്‌ജില്ലാ മത്സരം കോട്ടയം സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോട്ടയം ഡിവൈഎസ്‌പി കെ എസ് അരുൺ ഉദ്‌ഘാടനംചെയ്‌തു. സംഘാടക സമിതി ചെയർമാൻ ജി രാജീവ് അധ്യക്ഷനായി. കെഎസ്‌ടിഎ വെസ്‌റ്റ് സബ് ജില്ലാ പ്രസിഡന്റ് പി എ അഭിലാഷ്, സംഘാടകസമിതി ഭാരവാഹികളായ പി എസ് സച്ചിതാനന്ദ നായിക്, കെ റോഷ്യ, ജേക്കബ് സി നൈനാൽ, ജോസഫ് കെ ജോർജ്, പി ഡി സുരേഷ്, കെഎസ്‌ടിഎ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആർ ബിനീത, രാജീവ് രാഘവൻ, ദേശാഭിമാനി ബ്യൂറോ ചീഫ് മുഹമ്മദ് ഹാഷിം, സിഎംഎസ് സ്‌കൂൾ പിടിഎ പ്രസിഡന്റ് എബ്രഹാം, അക്ഷരമുറ്റം കോ ഓർഡിനേറ്റർ ബാബു ഫിലിപ്പ്, കൺവീനർ എ എസ് മനാഫ്, സെബാറ്റ്യൻ ചാക്കോ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം എക്‌സൈസ് വിമുക്തി മിഷൻ വെന്റർ ബെന്നി സെബാസ്‌റ്റ്യൻ ഉദ്‌ഘാടനംചെയ്തു. വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് അനീഷ മുഖ്യാഥിതിയായി. എക്‌സൈസ് വിമുക്തി മിഷനുമായി ചേർന്ന് ലഹരിക്കെതിരെ ക്ലാസും സംഘടിപ്പിച്ചു. ഏറ്റുമാനൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഏറ്റുമാനൂർ സബ് ജില്ലാ മത്സരം ഗവ.ടിടിഐയിൽ എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫ. ഡോ.ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ബാബു ജോർജ് അധ്യക്ഷനായി. അക്കാദമിക് കമ്മിറ്റി കൺവീനർ ടി ടി ലജോ, സംഘാടക സമിതി ഭാരാവാഹികളായ വി ജയപ്രകാശ്, ഇ എസ് ബിജു, ഗീത ഉണ്ണികൃഷ്ണൻ, കെ പി ശ്രീനി, പി എസ് സുമേഷ്, എ എം സുനിൽ, എൻ പി സുകുമാരൻ, കെ ആർ ജീമോൻ, പി പത്മകുമാർ, അനീഷ് നാരായണൻ, അക്ഷരമുറ്റം കോ ഓർഡിനേറ്റർ ജ്യോതിമോൾ ജോസഫ്, കൺവീനർ ധനേഷ് ഓമനക്കുട്ടൻ, വി എസ് സൗമ്യ, സോമിനി, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് അക്കാദമിക് കമ്മിറ്റി ഭാരാവാഹികൾ നേതൃത്വം നൽകി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ബീന സമ്മാനദാനം നിർവഹിച്ചു.










0 comments