വയറെരിയില്ല; ഇവരുണ്ട്

ഏറ്റുമാനൂർ ഇവരില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.
ഹോട്ടലുകളൊക്കെ പൂട്ടി. പലരും ഭക്ഷണത്തിനായി നെട്ടോടം ഓടുകയാണ്. ഇവർ നൽകുന്ന പൊതിച്ചോറാണ് ഞങ്ങൾക്ക് ഏക ആശ്രയം. ആലപ്പുഴ സ്വദേശി മണിക്കുട്ടി പറഞ്ഞു. മണിക്കുട്ടിയെപോലുള്ള ആയിരക്കണക്കിന് നിർധനർക്ക് ആശ്വാസമാവുകയാണ് ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവ്വം’. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്‌ഐ ആരംഭിച്ച പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിനംപ്രതി 3000ലധികം പൊതിച്ചോർ നൽകുന്നു. പാചകവാതക ക്ഷാമം രൂക്ഷമായിട്ടും ഒരുദിവസം പോലും മുടങ്ങാതെ ഭക്ഷണം എത്തിക്കുന്നു. പൊതിച്ചോറുമായി എത്തുന്ന ഡിവൈഎഫ്‌ഐയുടെ വാഹനവും പ്രതീക്ഷിച്ച് -ഒട്ടേറെ ആളുകളാണ് കാത്ത് നിൽക്കുന്നത്. 2019 ആഗസ്ത് ഒന്നിന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലധികം പൊതികളാണ് വിതരണം ചെയ്‌തത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 119 മേഖലാ കമ്മിറ്റികളാണ് ഓരോ ദിവസത്തേയും ഭക്ഷണ വിതരണം ഏറ്റെടുക്കുന്നത്. മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്ന് പൊതികൾ ശേഖരിച്ചാണ് വിതരണം.










0 comments