ad
Deshabhimani

8 മുതൽ 11 വരെ പാലായിൽ

ഡിവൈഎഫ്ഐ ജില്ലാ 
സമ്മേളനം പതാകദിനം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 05, 2026, 12:11 AM | 1 min read

പാലാ ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച പതാകദിനം ആചരിക്കും. ജില്ലാ കേന്ദ്രത്തിലും ബ്ലോക്ക്, മേഖല, യൂണിറ്റ് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർ ഉയർത്തും. കൊടിമരങ്ങൾ അലങ്കരിച്ച് സമ്മേളന സന്ദേശം വിളംബരം ചെയ്തുള്ള പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചാകും പതാക ഉയർത്തൽ. 8, 9, 10, 11 തീയതികളിൽ പാലായിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. 19 വർഷത്തിന് ശേഷമാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് പാലാ വേദിയാകുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പതാക, കൊടിമര- കപ്പിയും കയറും- ബാനർ ജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാർ, യുവജന റാലി, പൊതുസമ്മേളനം എന്നിവ ഉണ്ടാകും. എട്ടിന് വിവിധ കേന്ദ്രങ്ങളിൽനിന്ന് പതാക, കൊടിമരം, കപ്പിയും കയറും, ബാനറുകളും ജാഥയായി എത്തി നഗരത്തിൽ സംഗമിക്കുന്നതോടെ സമ്മേളനത്തിന് കൊടി ഉയരും. 9, 10 തീയതികളിലാണ് പ്രതിനിധി സമ്മേളനം. പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺഹാൾ) ഒമ്പതിന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസിഫ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സെമിനാർ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 10നും തുടരും. സമ്മേളനത്തിന് സമാപനം കുറിച്ച് 11ന് വൈകിട്ട് ജില്ല കേന്ദ്രീകരിച്ച് വമ്പിച്ച യുവജന റാലിയും പൊതുസമ്മേളനവും നടക്കും. കെഎസ്ആർടിസി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി കൊട്ടാരമറ്റത്ത് സമാപിക്കും. തുടർന്ന് എ വി റസൽ നഗറിൽ (ബസ് സ്റ്റാൻഡ് മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. Highlights: പതാക, കൊടിമര, കപ്പിയും കയറും, ബാനർ ജാഥകൾ, പ്രതിനിധി സമ്മേളനം, സെമിനാർ, ജില്ല കേന്ദ്രീകരിച്ച് യുവജന റാലി, പൊതുസമ്മേളനം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home