ad
Deshabhimani

"കേരള സ്‌റ്റോറി'ക്കെതിരെ 
പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 01, 2026, 01:09 AM | 1 min read

കോട്ടയം കേരളത്തെയും മുസ്ലിം മതവിഭാ​ഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘ദി കേരള സ്റ്റോറി 2 -ഗോസ് ബിയോൺഡ്’ ചിത്രം പ്രദർശിപ്പിച്ച തീയറ്ററിൽ പ്രതിഷേധമുയർത്തി ഡിവൈഎഫ്‌ഐ. കോട്ടയം അനശ്വര തീയറ്ററിൽ ശനിയാഴ്‌ച നൂൺഷോ തുടങ്ങി അരമണിക്കൂറിനകം ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി പ്രതിഷേധിച്ചു. തീയറ്റർ അധികൃതർ പ്രദർശനം നിർത്തിവച്ചു. ചിത്രം പ്രദർശിപ്പിക്കില്ലെന്നും ഉറപ്പും നൽകി. ഇതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌. ബുക്ക്‌ മൈഷോയിൽനിന്ന്‌ ടിക്കറ്റ്‌ ബുക്കിങ്ങും പിൻവലിച്ചു. ടിക്കറ്റെടുത്തവരോട്‌ സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന്‌ പ്രതിഷേധക്കാർ ബോധ്യപ്പെടുത്തി. ടിക്കറ്റ് എടുത്തവരുടെ തുകയും ഡിവൈഎഫ്‌ഐ തിരിച്ച് നൽകി. കേരളത്തിലെ മതസ‍ൗഹാർദ്ദം തകർക്കുകയും ഒരു മതത്തെയും കേരളത്തെയും ഒരുപോലെ അധിക്ഷേപിക്കുകയും ചെയ്യുന്ന ചിത്രം പ്രദർശിപ്പിച്ചാൽ പ്രതിഷേധമുയർത്തുമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ റിജേഷ്‌ കെ ബാബു, എൻ ആർ വിഷ്‌ണു, ജില്ലാ കമ്മിറ്റിയംഗം രാഹുൽ പി ജയകുമാർ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അതുൽ ജോൺ ജേക്കബ്‌, സെക്രട്ടറി അജിൻ കുരുവിള ബാബു, ജോയിന്റ്‌ സെക്രട്ടറി ആദർശ്‌ റെജി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home