ad
Deshabhimani

ഭാര്യയെ കൊന്ന്‌ കുഴിച്ചുമൂടിയ കേസ്‌

പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകി

Defendant Soni

അൽപ്പനയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി താഴത്തങ്ങാടി ജുമാ മസ്ജിദ് പള്ളിയിൽ നിന്ന് ഇറക്കുന്നു

വെബ് ഡെസ്ക്

Published on Oct 22, 2025, 01:49 AM | 1 min read

അയർക്കുന്നം ​

അയർക്കുന്നത്ത്‌ ഭാര്യ അൽപ്പനയെ തലയ്‌ക്കടിച്ച്‌ കൊന്ന്‌ കുഴിച്ചുമൂടിയ കേസിൽ പ്രതി സോണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷകസംഘം കോടതിയെ സമീപിച്ചു. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയാണ്‌ നൽകിയത്‌. പോസ്റ്റുമോർട്ടത്തിന്‌ ശേഷം അൽപ്പനയുടെ കബറടക്കം ചൊവ്വാഴ്ച താഴത്തങ്ങാടി ജുമാ മസ്ജിദ് പള്ളിയിൽ നടന്നു. മൃതദേഹം ആദ്യം നഗരസഭ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനായിരുന്നു പൊലീസ്‌ തീരുമാനം. ബന്ധുക്കളുടെ ആവശ്യപ്രകാരം താഴത്തങ്ങാടി ജുമാ മസ്ജിദ് പള്ളിയിൽ കബറടക്കുകയായിരുന്നു. അൽപ്പനയുടെ ബന്ധുക്കളും എത്തി . നിര്‍മാണ തൊഴിലാളിയായ സോണി പതിനാലിനാണ്‌ അൽപ്പനയെ കൊന്ന്‌ കുഴിച്ചുമ‍ൂടിയത്‌. 17ന്‌ ഭാര്യയെ കാണാനില്ലെന്ന്‌ അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ചായിരുന്നു കൊലപാതകം. മക്കളെയും കൂട്ടി ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കവേ ആലുവ റെയിൽവേസ്‌റ്റേഷനിൽ നിന്ന്‌ പൊലീസ്‌ പിടികൂടി. സോണി ഒറ്റയ്ക്ക്‌ കൊല നടത്തിയെന്നാണ്‌ പൊലീസ്‌ നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home