മാണി സി കാപ്പൻ എംഎൽഎയെ അറസ്റ്റ് ചെയ്യണം: എൽഡിഎഫ്

പാലാ
സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചനാകുറ്റത്തിന് നാല് വർഷം തടവും 5.30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച കുറ്റവാളി മാണി സി കാപ്പൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കാപ്പന് എതിരായ അറസ്റ്റ് വാറന്റ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചിട്ടും എംഎൽഎയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണ്. ഇത് നിയവാഴ്ചയെ ഇല്ലാതാക്കുമെന്നും കോടതി ഉത്തരവുകളെ അവഹേളിക്കലാണെന്നും യോഗം പറഞ്ഞു. കോടതിയുടെ ഉത്തരവ് നടപ്പാക്കാതെ എംഎൽഎയെ സംരക്ഷിക്കുന്ന നടപടി പൊലീസ് തുടർന്നാൽ എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എൽഡിഎഫ് കൺവീനർ ബാബു കെ ജോർജ് അധ്യക്ഷനായി. ലാലിച്ചൻ ജോർജ്, സജേഷ് ശശി, അഡ്വ. വി ടി തോമസ്, ടോബിൻ കെ അലക്സ്, ജോസുകുട്ടി പൂവേലി, ജോയി കുഴിപ്പാല, ജിൻസ് ദേവസ്യ എന്നിവർ സംസാരിച്ചു.










0 comments