സിവിൽ സർവീസ് പരീക്ഷയിൽ 239ാം റാങ്ക്
സ്മിതയുടെ നേട്ടം രണ്ടാം ശ്രമത്തില്‍

പാലാ
പ്രവിത്താനത്തിന് അഭിമാനമായി സ്മിത സാബുവിന്റെ നേട്ടം. സിവിൽ സർവീസ് പരീക്ഷയിൽ 239ാം റാങ്കോടെ വിജയിച്ച കദളിയില്‍ സ്മിത സാബു(27) രണ്ടാം ഉദ്യമത്തിലാണ് ലക്ഷ്യം നേടിയത്. 2023ലെ ആദ്യശ്രമം ഫലം കണ്ടില്ല. പരിശീലനം തുടർന്ന സ്മിത 2025ല്‍ പരീക്ഷയെഴുതി വിജയം നേടുകയായിരുന്നു. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍നിന്ന് ബിഎ ഇക്കണോമിക്‌സില്‍ ബിരുദവും ഡല്‍ഹിയില്‍ ജെഎന്‍യു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനം ആരംഭിച്ചത്. സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള ഉന്നതസേവന രംഗങ്ങള്‍ ലക്ഷ്യമിട്ടാണ് ഹയര്‍സെക്കൻഡറിക്ക് ശേഷം ബിരുദ, ബിരുദാനന്തര പഠനത്തിന് ഡല്‍ഹിയിൽ എത്തിയത്. കടനാട് സെയ്ന്റ് സെബാസ്‌റ്റ്യന്‍സ് എച്ച്എസ്എസ് റിട്ട. പ്രിന്‍സിപ്പൽ സാബുവിന്റെയും റിട്ട. അധ്യാപിക വത്സമ്മയുടെയും മകളാണ്. സഹോദരി സ്‌നേഹ യുകെയില്‍ ഡോക്ടറാണ്. സഹോദരന്‍ സാവിയോ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ജോലിയില്‍ പ്രവേശിച്ചശേഷം വീണ്ടും സിവില്‍ സര്‍വീസില്‍ കൂടുതല്‍ മികച്ച റാങ്കിനായി ശ്രമിക്കുമെന്ന് സ്മിത പറഞ്ഞു. ഓണ്‍ലൈനായി ചില സ്ഥാപനങ്ങളിലൂടെ പരിശീലനം നേടിയതായി സ്മിത പറഞ്ഞു.










0 comments