സിഐടിയു സ്ഥാപിത ദിനാചരണം

സിഐടിയു സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ അനിൽകുമാർ പതാക ഉയർത്തുന്നു
കോട്ടയം സിഐടിയു സ്ഥാപിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ അനിൽകുമാർ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് റെജി സഖറിയ, ജോയിന്റ് സെക്രട്ടറി കെ ആർ അജയ് എന്നിവർ സംസാരിച്ചു. തിരുനക്കരയിലും ജില്ലാ സെക്രട്ടറി കെ അനിൽകുമാർ പതാക ഉയർത്തി.










0 comments