ad
Deshabhimani

മോട്ടോർത്തൊഴിലാളികളുടെ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2026, 02:57 AM | 1 min read

കോട്ടയം പെട്രോൾ, ഡീസൽ, സിഎൻജി വില കുത്തനെകൂട്ടിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) വെള്ളിയാഴ്‌ച രാവിലെ 10.30ന് ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തും. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. സിഎൻജി വില കിലോയ്ക്ക് രണ്ടുരൂപയും കൂട്ടി. ഇതിന്‌ പിന്നാലെ പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വീണ്ടും കൂട്ടി. പെട്രോൾ വില കോട്ടയത്ത്‌ 110 കടന്നു. ഡീസൽ വില 100ലേക്ക്‌ അടുക്കാറായി. അസംസ്‌കൃത എണ്ണവില കുറഞ്ഞപ്പോഴൊന്നും വില കുറയ്‌ക്കാതെ എണ്ണക്കന്പനികൾക്ക്‌ ലാഭം നേടാൻ വഴിയൊരുക്കിയ കേന്ദ്ര സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതിന്‌ പിന്നാലെ ഇന്ധന വില ഉയർത്തുകയായിരുന്നു. സബ്‌സിഡി അനുവദിച്ച്‌ ഇന്ധന വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്‌ സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home