ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

ഉജ്വല തുടക്കം

cityu

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനനഗറിൽ ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 02:23 AM | 1 min read

എ വി റസൽ നഗർ (ഏറ്റുമാനൂർ 
തോംസൺ കൈലാസ്‌ ഓഡിറ്റോറിയം) തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഏറ്റൂമാനൂരിൽ ആവേശത്തുടക്കം. സെൻട്രൽ ജങ്‌ഷനിലെ രക്തസാക്ഷിമണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക്‌ ശേഷം പ്രതിനിധിസമ്മേളനം നടക്കുന്ന എ വി റസൽ നഗറിൽ (തോംസൺ കൈലാസ്‌ ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ പതാക ഉയർത്തി. പ്രതിനിധിസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. റെജി സഖറിയ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ ജോർജ് അനുശോചന പ്രമേയവും ഡി സേതുലക്ഷ്മി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ വി കെ സുരേഷ്‌ കണക്കും അവതരിപ്പിച്ചു. കെ സി ജോസഫ്(പ്രമേയം), ജോയി ജോർജ് (ക്രഡൻഷ്യൽ), വി കെ സുരേഷ്‌കുമാർ(മിനിറ്റ്സ്), കെ ജെ അനിൽകുമാർ (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ സബ്‌ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ദേശീയ സെക്രട്ടറി കെ എൻ ഗോപിനാഥ്, ദേശീയ കൗൺസിൽ അംഗങ്ങളായ വി എൻ വാസവൻ, കെ ജെ തോമസ്, കെ കെ ഹരിക്കുട്ടൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി ആർ രഘുനാഥ്, കെ പി മേരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കെ ഗണേശൻ, വി കെ സുരേഷ് കുമാർ, കെ ബി രമ, എസ് വിനോദ്, സി ജെ ജോസഫ്, ജില്ല വൈസ് പ്രസിഡന്റ്‌ കെ എൻ വേണുഗോപാൽ, സ്വാഗതംസംഘം സെക്രട്ടറി പി വി പ്രദീപ് എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ വി ജയപ്രകാശ് സ്വാഗതം പറഞ്ഞു. 421 പ്രതിനിധികളും 11 സ‍ൗഹാർദ പ്രതിനിധികളും പങ്കെടുക്കുന്നു. പ്രവർത്തന, സംഘടനാ റിപ്പോർട്ടിൻമേൽ ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. തിങ്കളാഴ്‌ച പെതുചർച്ച തുടരും. മറുപടി, സംസ്ഥാന സമ്മേളന ഫണ്ട്‌, സിഐടിയു സന്ദേശ വരിസംഖ്യ ഏറ്റുവാങ്ങൽ, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം എന്നിവയുണ്ടാകും. പുതിയ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home