ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  കെ എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 12:26 AM | 2 min read

കോട്ടയം

സിഐടിയു ജില്ലാ സമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ ഏറ്റുമാനൂര്‍ എ വി റസ്സല്‍ നഗറില്‍(തോംസണ്‍ കൈലാസ് ഓഡിറ്റോറിയം) ചേരും. ഞായർ രാവിലെ 9.30ന് സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി ഏളമരം കരീം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി കെ എന്‍ ഗോപിനാഥ്, സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ പി മേരി, ടി ആര്‍ രഘുനാഥന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിൽ സിഐടിയു അംഗങ്ങളായ 2,28,607 തൊഴിലാളികളെ പ്രതിനിധീകരിച്ച് 421 പേരും സര്‍വീസ്‌ സംഘടനകളെ പ്രതിനിധീകരിച്ച് 11 സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും. അംഗങ്ങളായ 75,079 വനിതകളിൽ 117 പേര്‍ പ്രതിനിധികളാണ്. ​


62,325 അംഗങ്ങൾ 
വര്‍ധിച്ചു

കഴിഞ്ഞ നാല് വര്‍ഷം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനത്തിന് അഭിമാനകരമായ മുന്നേറ്റമുണ്ടായതായി ജില്ലാ സെക്രട്ടറി അഡ്വ. കെ അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 62,325 അംഗങ്ങളാണ് വര്‍ധിച്ചത്. പുതിയ ഒട്ടേറെ മേഖലകളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. ട്രാക്ടര്‍ ആൻഡ്‌ ട്രില്ലര്‍ തൊഴിലാളി യൂണിയന്‍, മത്സ്യ അനുബന്ധ തൊഴിലാളി യൂണിയന്‍, ഹരിത കര്‍മ സേന വര്‍ക്കേഴ്സ് യൂണിയന്‍, പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ, ഗാര്‍ഹിക തൊഴിലാളി യൂണിയൻ എന്നിവയ്‌ക്ക്‌ രജിസ്ട്രേഷന്‍ ലഭിച്ചു. ഗിഗ് പ്ലാറ്റ് ഫോം, സെക്യുരിറ്റി, കാറ്ററിങ്‌ ആൻഡ്‌ ഇവന്റ് മാനേജ്മെന്റ് തൊഴിലാളികളെ സംഘടിപ്പിച്ചു. ​


തൊഴിലാളികളെ 
കടന്നാക്രമിക്കുന്നു

ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളും തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യുപി, ബംഗാള്‍ അടക്കമുള്ള ബിജെപി സര്‍ക്കാരുകളെ പോലെയും കര്‍ണാടക സര്‍ക്കാര്‍ ചെയ്തതുപോലെയും വികസനത്തിന്റെ മറവില്‍ ചെറുകിട വഴിയോര കച്ചവടക്കാരെ പുനരധിവാസം ഉറപ്പാക്കാതെ ഉപജീവനം നശിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാർ പദ്ധതി തൊഴിലാളികളിൽ അനാവശ്യ നിയന്ത്രണവും സമ്മര്‍ദവും സംസ്ഥാന സര്‍ക്കാര്‍ അടിച്ചേൽപിക്കുന്നു. അങ്കണവാടി ജീവനക്കാര്‍ പിരിവ് നടത്തി അരി കണ്ടെത്തി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണമെന്നത് അംഗീകരിക്കാനാവില്ല. ഹരിത കര്‍മ സേനയെ ദുര്‍ബലപ്പെടുത്തുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലംമുതല്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന നിശ്ചിത തസ്തികയില്‍ അല്ലാത്ത ജീവനക്കാരെ നോട്ടീസ് പോലും നല്‍കാതെ പിരിച്ചു വിടുന്നു. ​


സംസ്ഥാന സമ്മേളനം 
വൻ വിജയമാക്കും

നവംബര്‍ 6 മുതല്‍ 9 വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് കടക്കും. ജില്ല സ്വാഗതസംഘം രൂപീകരിച്ചു. ഏരിയ, മേഖല, വാര്‍ഡ്തല സ്വാഗതസംഘം രൂപീകരണം ഒക്‌ടോബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കും. 14 സെമിനാറുകള്‍, ആദ്യകാല ട്രേഡ് യൂണിയന്‍ നേതാക്കളെ ആദരിക്കല്‍, എല്ലാ എരിയകളിലും കലാ കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് റെജി സഖറിയ, സംസ്ഥാന കമ്മിറ്റി അംഗം വി കെ സുരേഷ്, സ്വാഗതസംഘം ഭാരവാഹികളായ കെ എന്‍ വേണുഗോപാല്‍, വി ജയപ്രകാശ്, പി വി പ്രദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home