ad
Deshabhimani

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ഇന്നും നാളെയും തൊഴിലാളി കൂട്ടായ്‌മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2026, 01:27 AM | 1 min read

കോട്ടയം

എട്ടു മണിക്കൂർ തൊഴിൽ സമയം, 26,000 രൂപ പ്രതിമാസ വേതനം, തുല്യ ജോലിക്ക് തുല്യ വേതനം, ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉത്തരേന്ത്യയിൽ നടന്നുവരുന്ന തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ 12, 13 തീയതികളിൽ വൈകിട്ട്‌ തൊഴിലാളി കൂട്ടായ്‌മ നടത്തും. ചൊവ്വാഴ്‌ച കോട്ടയത്ത് സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യും. ബുധനാഴ്‌ച ദേശീയ ജനറൽ കൗൺസിൽ അംഗം കെ ജെ തോമസ് കാഞ്ഞിരപ്പള്ളിയിലും സംസ്ഥാന കമ്മിറ്റിയംഗം വി കെ സുരേഷ് വാഴൂരിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ ജോർജ് പൂഞ്ഞാറിലും സി ജെ ജോസഫ് വൈക്കത്തും കെ കെ രമേശൻ കടുത്തുരുത്തിയിലും ജോയിന്റ് സെക്രട്ടറിമാരായ കെ രാജേഷ് പുതുപ്പള്ളിയിലും കെ എൻ വേണുഗോപാൽ ഏറ്റുമാനൂരിലും ജോയി ജോർജ് പാലായിലും കെ ആർ അജയ് അയർക്കുന്നത്തും ഡി ബൈജു ചങ്ങനാശേരിയിലും ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home