ad
Deshabhimani

ബാലസംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് പ്രവർത്തനവും സ്ഥാപിത ദിനത്തിന്റെ ഭാഗമായുള്ള നാട്ടകം മേഖലാ കാർണിവലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അതുൽ രവി ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് പ്രവർത്തനവും സ്ഥാപിത ദിനത്തിന്റെ ഭാഗമായുള്ള നാട്ടകം മേഖലാ കാർണിവലും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അതുൽ രവി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:24 AM | 1 min read

കോട്ടയം

സന്തുഷ്ട ബാല്യം അഭിമാന കേരളം എന്ന മുദ്രാവാക്യം ഉയർത്തി ബാലസംഘം ജില്ലാ മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി. ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി നാട്ടകം മേഖലാ കാർണിവൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അതുൽ രവി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ശ്രീജിത്‌ കെ സോമൻ അധ്യക്ഷനായി. അയ്മനം ഈസ്റ്റിൽ ജില്ലാ കൺവീനർ ഒ ആർ പ്രദീപ് മെമ്പർഷിപ്പ് വിതരണം ഉദ്‌ഘാടനം ചെയ്തു. ഓമനക്കുട്ടൻ സ്വാഗതവും സജിത അനിൽ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി വൈഷ്ണവി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് മൃദുല, ഏരിയ കൺവീനർ എം കെ രമേശ്, ഏരിയ പ്രസിഡന്റ് വി എസ് അച്ചു, ജില്ലാ ജോ. സെക്രട്ടറി അശ്വിൻ അനീഷ്, സുനിൽ, മേഖലാ സെക്രട്ടറി ആർദ്ര, ജോ സെക്രട്ടറി ഹരിപ്രിയ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ആവശ്യങ്ങൾ സംബന്ധിച്ച മെമ്മോറാണ്ടം വാർഡ് കൗൺസിലർ സനൽ തമ്പിക്ക് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home