സെൻസസ്: പരിശീലനം തുടങ്ങി

സെൻസസ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി കലക്ടറേറ്റിൽ ആരംഭിച്ച പരിശീലനം കലക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കലക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനംചെയ്‌തു. എഡിഎം ലിറ്റി ജോസഫ് സംസാരിച്ചു. സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ട് ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാംഘട്ട പരിശീലനം 23ന് തുടങ്ങും. വീടുകളുടെ പട്ടിക തയ്യാറാക്കലും സെൻസസുമാണ് നടപടികളുടെ ആദ്യഘട്ടത്തിൽ. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവരശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭഘട്ട മാപ്പിങ് നടപടികൾ മേയ് ആദ്യആഴ്‌ചയോടെ പൂർത്തീകരിക്കും. ജൂൺമുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും. ജൂലൈ ഒന്നുമുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.










0 comments